യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന സ്വർണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരകയാണ് സ്വപ്ന. യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയും അടുത്ത സുഹൃത്തുമായ സരിത്ത് കേസിൽ അറസ്റ്റിൽ ആയതോടെയാണ് സ്വപ്നനയ്ക്ക് കേസിലുള്ള പങ്ക് പുറത്തുവരുന്നത്.

തലസ്ഥാനത്തെ ഉൾപ്പെടെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു സ്വപ്നയ്ക്കെതിരെ മുൻപും കേസുകൾ ഉണ്ട്.

39 കാരിയായ സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിൽ ആയിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പിക്കുരാനായ അച്ഛനൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ സ്വപ്നയും ബിസിനസ് പങ്കാളിയായി.പതിനെട്ടാം വയസിലായിരുന്നു തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി സ്വപ്നയുടെ വിവാഹം. പിന്നീട് ഭർത്താവിനൊപ്പം അബുദാബിയിൽ ബസിനിനസ് തുടങ്ങിയെങ്കിലും അത് പൊളിഞ്ഞു. അതിനിടെ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മകളുമായി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.

2 വർഷം മുൻപാണ് ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചത്. 2013 ൽ എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനറായും സ്വപ്ന ജോലി ചെയ്തിരുന്നു. ഇവിടെ വെച്ച് വ്യാജ രേഖ ചമച്ച കേസിൽ സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.എയർ ഇന്ത്യയിൽ ഓഫീസറായിരുന്ന എൽഎസ് ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനാണ് സ്വപ്ന അന്വേഷണം നേരിടുന്നത്.

തിരുവനന്തപുരത്ത് നിരവധി ഉന്നതരുമായി ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ ഇവർ ഈ ബന്ധങ്ങൾ ഉപയോഗിച്ച് പിന്നീട് അബുദാബിയിലേക്ക് തിരിച്ച് പോയി. പിന്നീടാണ് യുഎഇ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.ഇംഗ്ലീഷും അറബിയും ഉൾപ്പെടെ വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന സ്വപ്നയ്ക്ക് നയതന്ത്ര തലത്തിലുള്ള ഉദ്യോഗസ്ഥരുമായി അടുത്ത സ്വാധീനം ഉണ്ടാക്കാൻ സ്വപ്നയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർ യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടത്. ക്രമക്കേടുകളെ തുടർന്ന്ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതോടെയാണ് ഇവർ പിന്നീട് സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ ഉള്ളിലുള്ള സ്പേയ്സ് പാർ്കിൽ പ്രൊജക്ട് കൺസൾട്ടന്റായി ജോലി നേടിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നത് മറച്ചുവെച്ച് കൊണ്ടായിരുന്നു ഇത്. ഐടി സെക്രട്ടറി ശിവശങ്കരനുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു.കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴും തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന കാത്ത് സൂക്ഷിച്ചിരുന്നു.

By ivayana