സദാനന്ദൻ കാക്കനാട്ട് ✍

അന്തരീക്ഷ വായുവിന്റെ ശുദ്ധി ശാസ്ത്രീയമായി പറയുന്ന അളവാണ് AQI. പൂജ്യം മുതലുള്ള സംഖ്യ ആയി ഇത് പറയാറുണ്ട്. അൻപതിൽ താഴെ ആണെങ്കിൽ ശുദ്ധ വായു എന്ന് പറയാം. അൻപതിനും നൂറിനും ഇടയിൽ ആണെങ്കിൽ മോശമല്ല എന്ന് പറയാം. നൂറിൽ കൂടുതൽ ആണെങ്കിൽ വായു മലിനീകരണം ഉണ്ട് എന്നാണ് സൂചന. ഇന്ന് കൊച്ചിയിൽ AQI സൂചിപ്പിക്കുന്നത് 94 എന്നാണ്.

തൃശൂരിൽ ഇത് 124 ആണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്ന കണക്കുകൾ ശരിയാണെങ്കിൽ തൃശൂരിൽ വായു മലിനീകരണം ഉണ്ട്, കൊച്ചിയിൽ ഇല്ല എന്നാണ് കാണുന്നത്. തിരുവനന്തപുരം നഗരത്തിൽ 59 എന്നും കന്യാകുമാരിയിൽ 54 എന്നും സൂചിപ്പിക്കുന്നു.


കോയമ്പറ്റൂർ നഗരത്തിൽ 430 എന്നാണ് കാണിക്കുന്നത്. തൊട്ട് അടുത്തുള്ള പൊള്ളാച്ചിയിൽ 266 എന്നും പാലക്കാട്‌ 225 എന്നും കാണുന്നു. കോയമ്പറ്റൂർ നഗരത്തിലെ വായു മലിനീകരണം ആണ് പാലക്കാട്‌, തൃശൂർ, ഷൊർണൂർ ഭാഗങ്ങളിൽ വായു മലിനീകരണം നടക്കാൻ ഒരു കാരണം. യഥാർത്ഥത്തിൽ കൊച്ചിയിലെക്കാൾ കുറവാണ് തൃശൂർ സംഭവിക്കേണ്ടത്.


കുതിരാൻ മലയും ആന മലയും കോയമ്പറ്റൂർ നിന്നുള്ള വായുവിനെ തടഞ്ഞിരുന്നു. ആ രണ്ട് മലകൾ മണ്ണെടുപ്പ് മൂലം നാശം സംഭവിച്ചതും, കുതിരാനിൽ തുരങ്കം തുറന്നതും കോയമ്പറ്റൂർ നിന്നുള്ള മലിനീകരണ വായു സഞ്ചാരത്തെ തൃശൂർ നഗരത്തിൽ എത്തിക്കുന്നു.


പ്രതിവിധി എന്തെന്ന് ആലോചിച്ചില്ലെങ്കിൽ കുടുങ്ങുന്നത് കൊച്ചിയല്ല, പാലക്കാടും തൃശ്ശൂരും ആകും. ഭാവിയിൽ തൃശൂർ വായു മലിനീകരണം 200 കവിയും, ഒരു വർഷത്തിന് ഉള്ളിൽ.വെറുതെ പറഞ്ഞു എന്ന് മാത്രം, ആരും കേൾക്കാൻ പോകുന്നില്ല.
ശ്വാസം മുട്ടിന്റെ അസുഖം ഉള്ളവർ ശ്രദ്ധിക്കുക.

By ivayana