ബാബുരാജ് കെ ജി ✍
പ്രശസ്ത കവിയും , ചിന്തകനും , തികഞ്ഞ പ്രതിഭാശാലിയും, മികച്ചഅദ്ധ്യാപകനുമായിരുന്നു. മലയാളകവിതക്ക് മാറ്റത്തിന്റെ , ആധുനികകാലത്തിന്റെ വ്യതിയാനങ്ങളറിഞ്ഞു മ ലയാള ഭാഷയെ മാറോടടുക്കി പിടിച്ച സാഹിത്യകാരൻ ! അദ്ദേഹത്തിന്അടുപ്പമില്ലാത്തവർ കുറവാണ്. അടുത്തിട ഇടപെട്ടവരോടൊക്കെ ഹൃദയബന്ധംമുറിച്ചു മാറ്റാനാവാത്ത ഒരടുപ്പംഅദ്ദേഹം എല്ലാവരോടും സൂക്ഷിച്ചുപോന്നിരുന്നു. ഒരാദരാജ്ഞലികൾ കൊണ്ടോ – ഒരു പ്രണാമം കൊണ്ടോഒതുക്കി നിർത്താവുന്ന ഒന്നായിരുന്നില്ല സൗഹൃദം. മരണം അങ്ങനെയാണ്. ചിരിച്ചും ചിറകടിച്ചും അതുനമ്മളിലേക്ക് പറന്നടുക്കുക തന്നെചെയ്യും ! സുഹൃത്തേ – ഏതു വേനൽകൊടുങ്കാറ്റാണ് താങ്കളെ കൊണ്ടുപോയത് ?. താങ്കൾ മരണത്തെ കുറിച്ച് എത്രയോ വട്ടം എഴുതിയിട്ടുണ്ട് !
അറം പറ്റിയ പോലെ ഒരനുഭവം !മധുരവും കയ്പും ജീവിതത്തിന്റെലഹരിയും തിരിച്ചറിയും മുമ്പേ ഏതുശീത കാറ്റാണ് താങ്കളെ കവർന്നെടുത്തത് ?
എങ്കിലും പ്രിയനേ – താങ്കൾ ഞങ്ങളുടെ ഓർമ്മകളിൽ ഒരു വസന്തത്തിന്റെ സുഗന്ധമായി എന്നും ഉണ്ടാകും!
ഹൃദയ വേദനയോടെ വിട !
ഈ വായനയുടെ ആദരാജ്ഞലികൾ !