രചന : അനിയൻ പുലികേർഴ് ✍
കരയുന്നുഒരുജനതയിന്നും
കണ്ണൂനീരൊട്ടു മുണങ്ങീടാതെ
രാജ്യമില്ലാതെയലഞ്ഞീടുന്നല്ലേ
ഒരുജനതയെത്രയോകാലമായി
ഐതിഹ്യം ചരിത്രവു കയ്യൂക്കും
കനലുകളായിന്നു മെരിയുന്നു
പകയുടെ പുകയുന്ന നിഴലുകൾ
ഒരുജനതയെ ഇല്ലാതെയാക്കുന്നു
ലോകത്തിന്റെ നല്ല മനസ്സുകൾ
എന്നും സാന്ത്വനമായി ടുന്നു
സമ്പത്തിൻമേഖലയിലാധിപത്യം
ആർജിക്കാനുള്ള ആവേശമാണു്
രാജ്യത്തിനായുള്ള മോഹപ്പൂക്കൾ
കരിഞ്ഞുണങ്ങിപ്പോയിടുന്നു
വന്നെത്തുവാനുള്ള വസന്തത്തെ
യോർത്തവർആവേശംകൊണ്ടിടട്ടെ
എല്ലാ നന്മയും തച്ചുതകർക്കുന്ന
കെട്ട കാലത്തുoപ്രത്യാശിച്ചിടാം
ഒരു ജനത കാംഷിക്കും സ്വപ്നങ്ങൾ
യാഥാർത്ഥ്യമാകട്ടെ വൈകീടാതെ
രാജ്യമില്ലാതെ അലയുന്ന പാലസ്തിൻ ജനതക്ക് അഭിവാദ്യങ്ങൾ