രചന : രാജീവ് ചേമഞ്ചേരി✍

യാത്രതന്നിടവേള ധരണിയിൽ –
യാഗത്തിന്നാവേശധൂമമുയരെ!
യുക്തിയ്ക്ക് വിഘ്നം വിരാചിക്കയായ്-
യന്ത്രതന്ത്രമന്ത്രപ്രകമ്പനത്തിനൊലികൾ!

യാഗാശ്വം പാറി പറന്നീടവേ വാനിൽ –
യുഗാന്തർധാരയിലൊരുപാട് ചിന്തകൾ!
യജ്ഞത്തിന്നമൂർത്തനിമിഷങ്ങളാൽ –
യവനികയ്ക്കുള്ളിലിരുട്ട് പടരവേ…..

യൗവ്വനക്കടലിന്നാർത്തിരമ്പൽ…. –
യവനകഥയിലെ പെണ്ണിന്ന് വിശേഷം
യാഗയജ്ഞശാലയിൽ മുറുമുറുപ്പ്-
യോഗം ചേർന്ന് നേർവിധിയേകാൻ!

യാമങ്ങൾനിമിഷമായ് നാഴിക ദിനമായ് –
യഥേഷ്ടമങ്ങനെയോടിക്കുതിക്കവേ!
യതികൾ ഉല്ക്കകളായ് ജ്വലിക്കവേ –
യാഗശാലയെന്നും പ്രഹേളികയായ്!

രാജീവ് ചേമഞ്ചേരി

By ivayana