രചന : അസ്‌ക്കർ അരീച്ചോല.✍
കക്ഷി രാഷ്ട്രീയത്തിന്റെ കച്ചവട കളരിയിൽ ഈ മനുഷ്യൻ അപ്രസക്തനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഈയുള്ളവൻ..”!
സോണിയഗാന്ധി രാഷ്ട്രീയത്തിലേക്കില്ല എന്ന് പറഞ്ഞപ്പോൾ നിർബന്ധപൂർവ്വം അവരെ രാഷ്ട്രീയത്തിൽ ഇറക്കിയതും,സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാൻ ഇല്ല എന്ന ഘട്ടത്തിൽ രാഹുൽഗാന്ധി സജീവ രാഷ്ട്രീയം വിട്ടു നിൽക്കും എന്ന് ബോധ്യമാകുകയും, കേരളത്തിൽ ചോദ്യം ചെയ്യാനാവാത്ത ഭൂരിപക്ഷത്തിൽ ഇടതുപക്ഷം തിളങ്ങുകയും ചെയ്തപ്പോൾ തങ്ങൾക്ക് ഇനി പ്രാദേശികമായെങ്കിലും നിലനിൽപ്പും, ഉപജീവനോപാധിയും ഉണ്ടാവണമെങ്കിൽ രാഹുൽ എന്ന ഇമേജിനെ കൂടാതെ ഗത്യന്തരമില്ല എന്ന് നല്ലപോലെ ബോധ്യം വന്നിട്ടാണ് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വത്തിലെ ചിലരും മുസ്ലിം ലീഗും ചേർന്ന് രാഹുൽ ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ട് വന്നത്.. “!
കേരളത്തിലെയും, കർണ്ണാടകയിലെയും പൊലിപ്പിച്ചു കാട്ടൽ കണ്ട് ഇത് ശരിക്കും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പാർട്ടിയുടെ കെട്ടുറപ്പിന്റെ നിലങ്ങളാണെന്ന് തെറ്റിദ്ധരിച്ച, തെറ്റിദ്ധരിപ്പിച്ച ആ പാവം ഇവിടം സുരക്ഷിതമാണെന്ന് കരുതി..”!
നെഹ്രുവിന്റെയും, ഇന്ദിരയുടെയും, രാജീവിന്റെയും പിൻമുറക്കാരൻ എന്നുള്ള ആ ബഹുമാനാദരത്തിൽ മാത്രമാണ് താൻ ഇവിടങ്ങളിൽ ഇത്രമേൽ ജനഹൃദയങ്ങളിൽ സ്വീകാര്യനാവുന്നതെന്നും,തനിക്ക് ചുറ്റുമുള്ള ജനബാഹുല്യം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എന്നീ അപ്രസക്ത കക്ഷിരാഷ്ട്രീയ പാർട്ടികൾ മാത്രമല്ലെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല.. അല്ലെങ്കിൽ അറിയാൻ അദ്ദേഹത്തെ അനുവദിച്ചില്ല എന്നതാണ് സത്യം..”!
വൈദേശിക ലോകശക്തികളുടെ ഇന്ത്യൻ താൽപ്പര്യം കക്ഷി രാഷ്ട്രീയത്തിൽ നിന്ന് ഉൾവലിയുകയും, കക്ഷിരാഷ്ട്രീയ പാർട്ടികളെ അടിമുടി നിയന്ത്രിക്കാൻ കഴിയുന്ന കോർപ്പറേറ്റ് ശക്തികളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി രാഷ്ട്രീയപരമായി രാഹുൽഗാന്ധിയെ രക്ഷിക്കാൻ അദ്ദേഹത്തെ കറിവേപ്പിലപോലെ ഉപയോഗിച്ചതിന് ശേഷം ഇല്ലായ്മ ചെയ്ത കേരളത്തിലെ യു ഡി എഫ് എന്ന സംവിധാനത്തിലെ ഒരു ശക്തിക്കും ആവില്ല..”!
യഥാർത്ഥത്തിൽ അദ്ദേഹത്തെ കേരളത്തിലേക്ക് ആരൊക്കെയാണോ കൂട്ടികൊണ്ട് വന്ന് ഈ ദുർഗതിയിലാക്കിയത് അവരാണ് അദ്ദേഹത്തിന്റെ ദുരവസ്ഥക്ക് കാരണക്കാർ.. “!
മനുഷ്യരേ… ഒപ്പം നിൽക്കേണ്ടതുണ്ട് നമുക്ക് ഓരോരുത്തർക്കും ആ ഹൃദയരാഷ്ട്രീയക്കാരനായ പാവം മനുഷ്യനോടൊപ്പം..”!