സന്ധ്യാസന്നിധി✍
ഓരോ ശില്പശാലകളും
വിഞ്ജാനപ്രദമായ
ഓരോരോ ഗ്രന്ഥശാലകളാണ്.
വൃത്യസ്ത കാഴ്ചയും കാഴ്ചപ്പാടുകളുമുള്ള ഒരുകൂട്ടം അക്ഷരസ്നേഹികളെ
ഒരുമിച്ച് നയിക്കാന്‍ കഴിവുള്ള
മികച്ചസംഘാടനാ പ്രവര്‍ത്തകരുടെ
സാഹിത്യകൂട്ടായ്മകള്‍
നമുക്ക്
വൃത്യസ്തമായ അറിവുകളും
ആശയങ്ങളും അതുവഴി
വേറിട്ട നേട്ടങ്ങളും നേടിത്തരും.
ഒറ്റയ്ക്ക് നിന്ന് ഒച്ചയുയര്‍ത്തുന്നതിനേക്കാള്‍
കൂട്ടമായ് ചേരുന്ന കൂട്ടായ്മകളിലൂടെ ഓരോരുത്തരിലും ഉരുത്തിരിയുന്ന ആശയങ്ങള്‍ വഴി അവനവനും നാടിനും സമൂഹത്തിനും വേണ്ടിയുള്ള നന്മകള്‍ക്കായ് കലാസാഹിത്യസൃഷ്ടികളിലൂടെ
നമുക്ക് ചെറുചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.
ഞാനും നിങ്ങളും ചേരുമ്പോള്‍
നമ്മളാകുന്നു നമ്മളൊന്നുചേരുമ്പോള്‍
നല്ല ചന്തമുണ്ടാകുന്നു
പല, സംസാരങ്ങളുണ്ടാകുന്നു
സംവാദങ്ങളുണ്ടാകുന്നു
ചിരിയും ചിന്തകളുമുണ്ടാകുന്നു.
ആശയങ്ങളുണ്ടാകുന്നു
അതിനൊത്ത് പ്രവര്‍ത്തിക്കാനുള്ള
ആര്‍ജ്ജവം നേടാനാകുന്നു.
വാക്കില
കാവ്യശിഖകില
കേരളത്തിലെ ഏറ്റവും വലിയ പുരോഗമന സാഹിത്യ കൂട്ടായ്മയായ കാവ്യശിഖ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ,കിലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ സഹവാസ ക്യാമ്പ് മെയ് മാസം 12 മുതൽ 14 വരെ തൃശൂർ മുളങ്കുന്നത്തുകാവ് കിലയിൽ വച്ച് നടക്കുകയാണ്. മലയാളത്തിലെ അമ്പതോളം സാഹിത്യ പ്രതിഭകൾ നമ്മോടു സംവദിക്കാൻ എത്തുന്ന ഈ ക്യാമ്പിൽ ഞാനും പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ വിശദാംശങ്ങൾ ക്യാമ്പ് ഡയറക്ടർ ഡോ.സി.രാവുണ്ണി പങ്കുവെക്കുന്നു.
പ്രഗത്ഭരും പ്രതിഭാധനരുമായ
എഴുത്താളുകളുടെ അറിവുപകരലുകളുടെ പങ്കുപറ്റാനും പങ്കുവെയ്ക്കാനും പ്രിയപ്പെട്ടവരോടൊപ്പം ഞാനുമുണ്ടാകും.
ആത്മാര്‍ത്ഥപരമായ
ഗൗരവത്തോടെ അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈ അറിവ്ദിനക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്
താഴെക്കാണുന്ന കോണ്‍ടാക്ട് നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
📱:9995125547 ജയറാം വാഴൂര്‍.
📱:8075390863 ഷാഫിമുഹമ്മദ് റാവുത്തര്‍