രചന : പ്രകാശ് പോളശ്ശേരി✍

എന്തു സ്നേഹമായിരുന്നമ്മേ ,
ഞങ്ങളോടെന്തു കരുതലായിരുന്നമ്മേ –
ഇന്നു ഭൗതികമായിട്ടില്ലയെന്നാലും
ഞങ്ങളിൽ സ്നേഹം ചൊരിഞ്ഞുണ്ടല്ലോ
കാത്തു കാത്തിരിക്കും ഞങ്ങളെ ,
യെന്തു ഇനിയവർക്കിഷ്ട്ടമെന്നോതി.
എന്തു തന്നാലും മതിയാവില്ലമ്മക്ക്
പിന്നെയും തേടിയെന്തെന്തു വിഭവങ്ങൾ നൽകും
എന്തിഷ്ട്ടമായിരുന്നു നാട്ടാർക്ക്,
സുമാച്ചായെന്നു വിളിച്ചെത്തുമവരെല്ലാം ,
ഒന്നും കൊടുക്കാതെ വിടില്ല, കഴിച്ചില്ലെ,
സുമാച്ചയോടെന്തേ പരിഭവം മക്കളെയെന്നോതും.
എന്റെ രാശാവെന്നു ആദ്യമേ ചൊല്ലിയെന്നെ കൊഞ്ചിക്കുന്നോർമ്മ ,
കണ്ണും മനസ്സും ദുഖാർദ്രമായി വല്ലാതെ നോവിക്കുന്നുണ്ടിപ്പോൾ
കൊച്ചുമക്കളടുത്തു ചെന്നാൽ അതിലൊരാളി കളിക്കുന്ന വൈഭവം,
അന്നേരം മാളു അമ്മയാകും പിന്നെ കപട ദേഷ്യം കാണിച്ചവൾ കുറുമ്പുകാട്ടും.
കൊടുത്ത ഭക്ഷണം കഴിക്കാതെ നിന്നാൽ
മാളുവമ്മ,പിണക്കം നടിച്ച്
അമ്മയെ ചിരിപ്പിച്ച്, കഴിപ്പിക്കാനെത്ര നൈപുണ്യമവൾക്ക് .
കുക്കുവിനെ വാരിപ്പുണർന്ന് അമ്മ സ്നേഹം വാരിക്കോരി കൊടുക്കും
പിന്നെയാമ്പിളേളർ കൊച്ചു മക്കൾ നാല്,
അവരെയും വാരിപ്പുണർന്നു കിടക്കും.
കണ്ണനും ചിന്നുവുംപൊന്നുവും മിന്നുവും കൊഞ്ചിച്ചിരിക്കുമമ്മയെ,
പല്ലുകൊഴിഞ്ഞാ മോണയിൽ നിന്നു പഞ്ചാര പുഞ്ചിരി വിരിയും ,അജിത്ത്,
ആതിര ,സുബീഷ് ,പിന്നെയനന്തു വലിയ കൊച്ചു മക്കൾ പിന്നെ വേറെ.
എന്തിഷ്ടമാണു ഞങളെ മരുമക്കളെന്നല്ലാ മക്കളെന്നാണ് ചൊല്ലൽ,
അമ്മക്ക്സ്നേഹം മാത്രം , മുഖം കാർമേഘമാകാറില്ല.
അമ്മക്കു ,പെറ്റമക്കൾ മൂന്ന് പെൺകുട്ടികൾ അവരെ താലിച്ചരടിൽ ചേർത്ത ഞങ്ങൾ മൂന്നും .
ഈയമ്മ ഞങ്ങളെ വിട്ട് വിഷ്ണു പാദം പൂകിയിന്നലെ
യെന്നാലും, ഞങ്ങളിലുണ്ടെന്നുമമ്മ
ഞങ്ങൾക്കമ്മയെ വേണം.
നിറകണ്ണുകളോടെ പ്രണാമം.🙏🙏

പ്രകാശ് പോളശ്ശേരി

By ivayana