വിടരും മുമ്പേ കൊഴിയും പൂവേ
നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു
തേൻമണം മാറാത്ത ചെടികളിലെന്നെ
ഞാൻ കുറിച്ചെന്റെ മോഹമായി നിന്നെ.

ആയിരം ജന്മങ്ങൾ നിനക്കായ് പിറക്കാം
എന്നും നീ എന്നിലേക്ക്‌ അണയൂ പ്രിയേ …
നിൻ വിരഹത്തിന്റെ വേനലിൽ വാടിയ.
പൂത്തണ്ടൊടിച്ചു ഞാൻ നിന്നെയോർപ്പൂ…

ഇനി എനിക്കില്ലായിവിടെ നിശ്വാസങ്ങൾ ഏറെ
നീ പോയവഴിയേ നിന്നെയും തേടി…
മോഹങ്ങൾ കാറ്റിനെ തഴുകി പറന്നു പോയി
ഏകനായ് ഞാനും അകലുകയായ് ഈ വഴിയേ…. !

By ivayana