രചന : ലീന സോമൻ ✍

ഇനിയെന്ത് ജീവിതം എന്ന തൻ ചിന്തയിൽ
നെഞ്ചിൻ ഞെരുപ്പിൽ അലഞ്ഞുതിരിയവേ
സാന്ത്വനം ഏകുവാൻ ആരുമേ ഇല്ലാന്ന്
ഓർമ്മതൻ താളിൽ എരിയുന്നു മാനസേ
കാലം ഇത് കഷ്ടം എന്ന്
അങ്ങ് വിളിച്ചോതിടുമ്പോൾ
വ്യാകുലമായിടും നിമിഷങ്ങൾ ഏറെയും
വ്യക്തത എന്തെന്ന് തെരയുന്ന മാർത്യനെ
പടവാള് കൊണ്ട് കടങ്കഥ തീർത്തിടും
ഒന്നുമേ ശാശ്വതമല്ലെന്ന ചിന്തകൾ
തെല്ലുമേ ഇക്കൂട്ടർക്കൊട്ടുമേ ഇല്ലതാനും
സത്യവും നീതിയും വർജിച്ച് മുന്നേറവെ
സ്നേഹാർദ്ര മിഴികളിൽ ഈറൻ അണിയിക്കും
പാപമാണിതെന്ന
ചിന്തകൾ ഇല്ലാതെ
നാളെയുടെ നൊമ്പരവും ഓർക്കില്ല ഇക്കൂട്ടർ
മഹത്വൽക്കരണങ്ങൾ ഘോരഘോരം പുലമ്പുമ്പോൾ
ചിന്തതൻ വെളിച്ചത്തിൽ അന്ധത
ബാധിച്ചിടും
എൻ ചെയ്തികൾ ശരിയെന്ന ചിന്തയിൽ
ദേശാടന പക്ഷിയായ പാറി കളിച്ചിട്ടും
പുനർചിന്തനം ചിന്തിച്ചിരിക്കുമ്പോൾ
ഓർമ്മകൾ ജ്വലിച്ചങ് മാറത്ത് ചവിട്ടിടും
ഇനി ഒന്നുറങ്ങണം എന്ന തൻ ചിന്തയിൽ ഉണർന്നിടുമ്പോൾ
കാലത്തിൻ കലിയുഗം വ്യക്തത കാണിച്ചിട്ടും
സത്യവും മിഥ്യയും വേർതിരിച്ചെടുക്കുമ്പോൾ
നിഴൽപോലും സ്വന്തമല്ലെന്നറിഞ്ഞിട്ടും
പശ്ചാത്താപം മനസ്സാൽ വിങ്ങി പിടയുമ്പോൾ
അന്ധകാരം നാലുപാടും നിറഞ്ഞിട്ടും
പിന്നെ അന്ധത വിട്ടു നടന്നു നീങ്ങുമ്പോൾ
പിശാചുക്കൾ നാലുപാടും നൃത്തം ചവിട്ടിട്ടും.

By ivayana