രചന : ജിതേഷ് പറമ്പത്ത് ✍

എന്റെ മനസ്സിലെ അടക്കവും ഒതുക്കവുമുള്ള പെണ്ണ് ചില കാര്യങ്ങളിൽ
” എന്തിനും പോന്നവളാണ് ” …

പുഞ്ചിരി കൊണ്ടൊരു
പൂനിലാവാകുവാൻ
പോന്നവളാണ് നീ പെണ്ണേ
വാക്കുകൾ കൊണ്ടൊരു
പൂക്കാലമേകുവാൻ
പോന്നവളാണ് നീ പെണ്ണേ
വീട്ടിലും നാട്ടിലും
മന്ത്രിയായ് മാറുവാൻ
പോന്നവളാണ് നീ പെണ്ണേ
ദുഃഖത്തിലെപ്പൊഴും
സുഖമായി മാറുവാൻ
പോന്നവളാണ് നീ പെണ്ണേ
അഹങ്കാരമില്ലാതെ
ദാസിയായ് മാറുവാൻ
പോന്നവളാണ് നീ പെണ്ണേ
അറിവിന്നൊളി തന്ന്
കൈവിളക്കാകുവാൻ
പോന്നവളാണ് നീ പെണ്ണേ
അമ്മതൻ ക്ഷമയോടെ
വാത്സല്യമേകുവാൻ
പോന്നവളാണ് നീ പെണ്ണേ
ആരെയും മുറിയ്ക്കാതെ
കാര്യം പറയുവാൻ
പോന്നവളാണ് നീ പെണ്ണേ
ചപലയായ് മാറ്റുന്ന
മിഴിനീരോതുക്കുവാൻ
പോന്നവളാണ് നീ പെണ്ണേ
അബലയായ് മാറ്റുന്ന
ഭീതിയൊതുക്കുവാൻ
പോന്നവളാണ് നീ പെണ്ണേ

ജിതേഷ് പറമ്പത്ത്

By ivayana