രചന: പട്ടം ശ്രീദേവി നായർ✍
സ്നേഹത്തിൻ ഒരു കുല, ലില്ലിപുഷ്പം!
ത്യാഗത്തിൻ ഒരു നേർ മനുഷ്യരൂപം……!🙏
മോഹത്തിൻ ഒരു തൂവൽ സ്പർശമായി
നീ,യഹോവ പുത്രൻ ശ്രീയേശുനാഥൻ..🙏
നിൻ,
നയനങ്ങളിൽ കരുണ തൻ കിരണങ്ങൾ…!
ഹൃദയത്തിൻഭാഷയിൽ സ്നേഹത്തിൻ ലിപികളും…,
സ്നേഹ രൂപാ… ശ്രീ യേശുനാഥാ….,
ത്യാഗ സ്വരൂപമേ കാക്കണമേ…..🙏
മർത്യന്റെ നീചമാം കർമ്മങ്ങൾ കൊണ്ടുനിൻ
ജീവനിൽ ദുഃഖങ്ങൾ സ്വന്തമാക്കി…….🙏
“”ഹൃദയത്തിൻ രക്തത്താൽ ചാലിച്ച നിൻ സ്നേഹം,
അറിയാതെ പോയവർമാനുഷരും!””
നിൻ തിരുനാമം ജയിക്കട്ടെ നിത്യവും,
നിന്നെയും വാഴ്ത്തുന്നുമാനവരും!
ശ്രീ,യേശു നാഥാ!🙏