രചന: അഫ്സൽ ബഷീർ തൃക്കോമല✍
മഹാനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ഓർമ്മയാണ്
ഈസ്റ്റർ (Easter) ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. നന്മയും സത്യവും നീതിയും എക്കാലത്തും ജയിക്കുമെന്നും അത് എങ്ങനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഉ യർത്തെഴുനേൽക്കുമെന്നും എന്നതാണ് ഈസ്റ്റർ നൽകുന്ന പാഠം .
മഹാനായ യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം ഭക്ഷിച്ചു ,അവരുടെ കാലുകൾ കഴുകി വിനയത്തിന്റെയും സഹിഷ്ണതയുടെയും ഉദാത്ത മാതൃക ലോകത്തിനു കാണിച്ചു തന്ന പെസഹാ വ്യാഴത്തെ തുടർന്നുള്ള യേശുക്രിസ്തുവിന്റെ ത്യാഗോജ്വലമായ പീഡന കാലത്തെയും കാൽവരി മാമലയിലെ കുരിശു മരണത്തെയും ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആചരിക്കുന്നതാണ് ദുഃഖ വെള്ളി.ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത് . God’s Friday അഥവാ “ദൈവത്തിന്റെ ദിനം “എന്ന വാക്കിൽ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും ഒരു പക്ഷം .പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ (Good Friday ) എന്നും ചില രാജ്യങ്ങളിൽ Easter Friday (ഈസ്റ്റര്‍ വെളളി) എന്നും സുറിയാനി,യവന,ഓർത്തഡോക്സ് തുടങ്ങിയ സഭകൾ വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ് ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു.കേരളത്തിലെ സുറിയാനിസഭ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ “ഹാശാ വെള്ളി “എന്നും വിളിക്കുന്നു.കത്തോലിക്ക സഭയുടെ ആചാരങ്ങളിൽ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി(Way of the Cross) ഈ ദിവസത്തെ ആചാരങ്ങളിൽ മുഖ്യമായതാണ്.
കേരളത്തിൽ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മലയാറ്റൂർ, വയനാട് ചുരം, തുടങ്ങിയ ഇടങ്ങളിൽ വലിയ കുരിശും ചുമന്നു കാൽനടയായി മല കയറി പ്രദക്ഷിണം നടത്തുന്നതും .
ഓർത്തഡോക്സ് സഭകൾ ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, കുരിശു കുമ്പിടീൽ തുടങ്ങിയ ചടങ്ങുകളും ,കൂടാതെ യേശു അനുഭവിച്ച വേദന അനുസ്മരിച്ചു കൊണ്ട് “ചൊറുക്കാ “എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന രീതിയും നിലനിൽക്കുന്നു .
പ്രോട്ടസ്റ്റന്റ്-നവീകരണ സഭകളിൽ വിപുലമായ ചടങ്ങുകളില്ലെങ്കിലും അനുതാപ പ്രാർത്ഥനകളോടൊപ്പം കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളും ഈ ദിവസം നടത്താറുണ്ട്.എന്നാൽ ബാപ്റ്റിസ്റ്റ്,ബ്രദറൻ, പെന്തക്കൊസ്ത് വിഭാഗങ്ങൾ ദുഃഖവെള്ളിയാഴ്ചയെയും ഉയര്തെഴുനെല്പിനെയും തള്ളി പറയുകയുകയും ചെയ്യുന്നു .
പുരുഷേച്ഛയിൽ നിന്നല്ലാതെ ജനിച്ചവനും അത്ഭുതങ്ങൾ പ്രവർത്തിച്ചവനും സഭാ സ്ഥാപനം നടത്തിയവനും മരണശേഷം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തവനും അവസാന നാളിൽ വീണ്ടും വരാനിരിക്കുന്നവനുമാണെന്നതാണ് ക്രിസ്തീയ വിശ്വാസം .മസീഹ് എന്ന പേരിലറിയപ്പെടുന്ന പ്രവാചകനും ദൈവവചനം അറിയിച്ചവനും അത്ഭുതപ്രവർത്തകനും അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗാരോഹണം ചെയ്തെന്നും ഏഴാനാകാശത്തു ഇപ്പോഴും ജീവിക്കുന്നുവെന്നും അന്ത്യനാളിൽ ഭൂമിയിലേക്ക് വരുമെന്നും മുസ്ലിമീങ്ങൾ വിശ്വസിക്കുന്നു യേശുവിന്റെ ജനനം ,തിരോധാനം എന്നീ വിഷയങ്ങളിൽ ക്രിസ്ത്യൻ, മുസ്‌ലിം ,യഹൂദ മത വിഭാഗങ്ങളിൽ വ്യത്യസ്ത വിശ്വാസങ്ങളാണ് നിലനിൽക്കുന്നത് എന്ന് സാരം .
യേശു ക്രിസ്തുവിന്റെ ത്യാഗ സമ്പൂർണമായ ജീവിത മാതൃക ലോകത്തിനു മുഴുവൻ മാർഗ രേഖയായാണ് . പ്രാർത്ഥനയിലൂടെയും ഇച്ഛാശക്തിയിലൂടെയും രോഗ സൗഖ്യവും സന്മാർഗ്ഗദർശനവും വർത്തമാന കാലത്തു ഏറെ പ്രസക്തമാണ് .മാനവരാശിയുടെ മുഴുവൻ സ്വത്തായ യേശു ക്രിസ്തു ഉൾപ്പടെയുള്ള മഹാരഥന്മാർ അരികു വത്കരിച്ചു നിർത്തുന്നതും യേശുക്രിസ്തുവിന്റെ അനുയായികൾ എന്നവകാശപെടുന്നവർ
ചേരിതിരിഞ്ഞു വെല്ലുവിളിക്കുന്നതും “നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” അവിടെ ജാതി മത ചിന്തകൾക്ക് പ്രസക്തിയില്ല എന്നതൊക്കെ കാറ്റിൽപറത്തുന്നതും പുരോഹിതന്മാരുൾപ്പടെ
സംശയത്തിന്റെ നിഴലിലാകുന്നതും ഒക്കെ കാണുമ്പോൾ അദ്ദേഹത്തിന്റെ ജനനവും മരണവും ആഘോഷിക്കും ജീവിത പാഠങ്ങൾഉൾക്കൊള്ളാൻ ശ്രമിക്കുന്നില്ല എന്ന്
നമുക്ക് അനുമാനിക്കാം.
മത്തായിയുടെ സുവിശേഷത്തിലെ “നല്ലവനായ ഒരുവന്‍ അയാളുടെ ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്നു. അതിനാലവന് സ്വന്തം ഹൃദയത്തില്‍ നിന്നു വരുന്ന നല്ല കാര്യങ്ങള്‍ സംസാരിക്കാനാകുന്നു. എന്നാല്‍ ദുഷ്ടനായ ഒരുവന്‍റെ മനസ്സില്‍ ദുഷ്ടത നിറയുന്നു. അതിനാല്‍ അയാള്‍ സംസാരിക്കുന്നത് അയാളുടെ ഹൃദയത്തില്‍നിന്നും വരുന്ന ദുഷിച്ച കാര്യങ്ങളാകും”..ഈ വാക്കുകൾക്ക് വർത്തമാനകാലത്തു ഏറെ പ്രസക്തിയുണ്ട് .
“ക്ഷീണിച്ച കുരിശും
ചുമന്നു കൊണ്ട് അരയിലെ കീറ തുണി തുണ്ടുമായി ” എന്ന് തുടങ്ങുന്ന കാട്ടക്കയത്തിന്റെ വരികളിലൂടെ യേശു
ക്രിസ്തുവിന്റെ കുരിശുമരണത്തെയും ഉയര്തെഴുനെല്പിനെയും മലയാള സാഹിത്യത്തിൽ കൃത്യമായി വരച്ചുകാട്ടുന്നുണ്ട് …
“മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ”
ഉയിർപ്പ് തിരുനാൾ ആശംസകൾ. ..