രചന : ടി.എം. നവാസ് വളാഞ്ചേരി✍

വിഷം. സർവത്ര വിഷം. മണ്ണിലും വിണ്ണിലും ആർത്തി പൂണ്ട മനുഷ്യന്റെ മനസ്സിലും .

വിഷം വമിക്കും പാമ്പുകൾ ഇഴഞ്ഞിടുന്നു ചുറ്റിലും
ചീറ്റിടുന്നു തുപ്പിടുന്നു പലതരം വിഷങ്ങളാൽ
ശ്വസിച്ചിടുന്ന വായുവും കുടിച്ചിടുന്ന വെള്ളവും
കഴിച്ചിടുന്ന മത്സ്യ മാംസ ഭക്ഷണങ്ങളഖിലവും
കലർത്തിടുന്നു പല തരത്തിൽ പല നിറം വിഷങ്ങളാൽ
പരത്തിടുന്നു പലതരത്തിൽ ഭീതിയേറും വ്യാധികൾ
ഒറ്റിടുന്നു പത്ത് വെള്ളിക്കാശിനായ് ജനതയെ
ആർത്തിമൂത്ത ക്രൂരർ കൊന്നു
തള്ളിടുന്നു മനുജനെ
നാടിതാകെ പെരുകിടുന്നു വ്യാധികൾ പലവിധം
കുഞ്ഞ് മക്കളെ അനാഥരാക്കിടുന്നു നിർദ്ദയം
കാശ് വാങ്ങി നൽകിടുന്നു മാരികൾ പലവിധം
പോയിടുന്നു ജീവനൊപ്പം നെയ്ത പൊൻ
കിനാക്കളും
വിഷങ്ങൾ വിറ്റ് കീശ നിറയെ കാശ് നേടിയെങ്കിലും
ശാപവാക്കു മാത്രമാ
ണവർക്ക് ജീവകാലമിൽ
വിഷം വമിക്കും പാമ്പുകൾ കയറിയുള്ള ഖൽബകം
നൻമയാൽ കഴുകിടു മലിന
മുക്തമാക്കിടു
കാരണക്കാരാവരുതൊരിക്കലും നാം സോദരാ
കൂടെ വാഴും മാനവന്റെ ജീവിതം തകർക്കുവാൻ

ടി.എം. നവാസ് വളാഞ്ചേരി

By ivayana