“കന്നിനാളിലെ ക്കൊയ്ത്തിനു വേണ്ടിമന്നിലാദിയിൽ
നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു
നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ
ഹാ,..വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?”
കന്നിക്കൊയ്ത്തിലെ വൈലോപ്പിള്ളി വരികള്
കവിവീക്ഷണം പോലെ നമ്മളുമിന്ന് ദുരന്തങ്ങളും,തടസ്സങ്ങളും തട്ടിത്തകറ്ത്തും , സ്വയം തകറ്ന്നും പിന്നെ അതിജീവിച്ചും ജീവിതപാതയില് പ്രയാണം. വിഷാദത്തിന്റെ ഇരുള്പ്പാടിലും വെളിച്ചത്തിന്റെ പ്പൂക്കൾ വിടറ്ന്നുവന്നേക്കുമെന്ന് വൈലോപ്പിള്ളി പ്രത്യാശിക്കുന്നു., അനുവാചകരുടെ വികാരവിചാരങ്ങളില് തൊട്ടുതലോടി കവി വൈലോപ്പിള്ളി. മരുപ്പച്ച തേടി മണല്ക്കാടിലൂടെ നീങ്ങുന്ന പ്രവാചകനെപ്പോലെ ..
നമ്മുടെ പാടങ്ങൾക്കും പറമ്പുകൾക്കും കുന്നുകള്ക്കും വല്ലരികള്ക്കും ഗന്ധങ്ങള്ക്കും വെയില്മഴകൾക്കുമെല്ലാം എഴുത്തിലൂടെ അനശ്വരതയുടെ അവാച്യാനുഭൂതി നൽകിയ വൈലോപ്പിള്ളി,..
കൊവിഡ് വിളയാട്ട നാളുകളില് അടച്ചിട്ട് കൌമാരതുടിപ്പുകള് ഉറക്കിയ ക്യാപസ്സില് ഇപ്പോള്.കവിയുടെ നാമധേയത്താലുള്ള കലാലയത്തില്.
കവിസ്മരണയും, കവിതോറമ്മയും തൊട്ടുണറ്ത്തിയ അനുഭവം.
ഓറ്മ്മയിലെത്തിയത് പണ്ട് കവിപത്നി പ്രധാനാദ്ധ്യാപികയായി വിരമിച്ച സറ്ക്കാറ് സ്ക്കൂളിലെ അദ്ധ്യാപകന്റെ വാക്കുകള് . അന്നത് അതിശയകരം. ഭാനുമതി ടീച്ചറും കവിയും. അവരുടെ സുഖദാമ്പത്യത്തിന് ചുരുക്കം നാളുകള് എന്നു കേട്ടപ്പോള്,,!!
അസ്വാരസ്യങ്ങളാല് ഒറ്റയാനായി കവി.
ഉള്ക്കൊള്ളാനാവാതെ മനസ്സ്. അമ്മ മനസ്സിന്റെ വിരഹവേദന മാമ്പഴമാക്കി മധുരിപ്പിച്ച കവി ജീവിതയാത്രയില് ഏകനായിപോയെന്നത് അതീവ ദുഃഖകരം..
“അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ..”
കണ്ണീരുതിറ്ക്കാതെ വായിച്ചുപോവാനാത്ത വരികള്.
പ്രണാമം ഗുരോ…