രചന : പട്ടം ശ്രീദേവിനായർ ✍

സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,
കണ്ണൊന്നു പൊത്തി
കണിക്കൊന്ന,എത്തി!
കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,
കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!
കാണാതെ എന്നും,
കണിയായൊരുങ്ങി,
ഉള്ളാലെയെന്നും,
വിഷുപ്പക്ഷി ഞാനും!
കണിക്കൊന്ന പൂത്തൂ,
മനസ്സും നിറഞ്ഞു,
കനക ത്തിൻ പൂക്കൾ
നിരന്നാഞ്ഞുലഞ്ഞു,
വിഷുക്കാലമൊന്നിൽ
ശരത് ക്കാലമെത്തി,
പതം ചൊല്ലിനിന്നു
കണിക്കൊന്ന തേങ്ങി,
കൊഴിഞ്ഞങ്ങുവീണ
സുമങ്ങളെ നോക്കി,
എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!
കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,
കണ്ണൻ വന്നു,,,
കണികാണാനായി…!
കണിക്കൊന്നവീണ്ടും
ആടിയുലഞ്ഞു…
ശിഖരങ്ങളാകേ
പൂത്തങ്ങുലഞ്ഞു…!
വിഷുപ്പക്ഷി വീണ്ടും
ചിരിച്ചങ്ങു നിന്നു….!

പട്ടം ശ്രീദേവിനായർ

By ivayana