വെണ്ണിയാനി കുന്നിന്‍ ചെരുവില്‍
പേമാരിയില്‍ നനച്ചൊലിച്ച്
ഒരു നൊമ്പരക്കാറ്റ് തഴുകുന്നില്ലേ ….???

കാണാകാഴ്ചകള്‍ നമ്മെ കാട്ടുവാന്‍
ആര്‍ത്തലച്ചു പെയ്യും മഴയെ പുണര്‍ന്നു
ക്യാമറയുമായി കുന്ന് കയറി
നിത്യതയുടെ ഫോക്കസിലേക്ക് ഫ്ളാഷ് മിന്നാതെ
നമ്മെ വിട്ടുപോയ ആ സോദരനെ
മറക്കുവാനാകുമോ ???

ഒരു പിടി സ്വപ്നങ്ങളുമായി
വര്‍ണ്ണകാഴ്ചകള്‍ തേടി പോയപ്പോള്‍
അറിഞ്ഞിരുന്നോ
ആ കുന്നിന്‍ ചെരുവില്‍
സംഹാരരുദ്രയായി
മഴയുടെ രൂപത്തില്‍ കാത്തിരുന്ന മരണത്തെ !!!

പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയിലും
ഒരു സാന്ത്വന കാറ്റായി നമ്മള്‍ അറിയുന്നു
ആ ആത്മാവിനെ…..
ഒരായിരം മിഴിനീര്‍ പൂക്കള്‍
നിനക്കായി പ്രിയ വിക്ടര്‍ ജോര്‍ജ്🙏

By ivayana