രചന : സന്തോഷ്‌ കുമാർ✍

സോപാനമേറി ഗമിക്കും വരദേ
നിൻ പാദ സ്പർശമേറ്റ ശിലയൊന്നിൽ
പതിയെ തൊട്ടിടട്ടെ ഞാൻ
നിൻ കിസലയ പാണികളിൽ
അർച്ചനാ മലരുകളോ മധുവോ
മലരിനും മധുവിനും നിനക്കും
എന്തൊരു ഔപമ്യം
നിദ്ര വിട്ടൊഴിഞ്ഞ ശകുന്തമൊന്ന് നിന്നെ
സാകൂതം നോക്കിയിരിക്കവേ
താളത്തിൽ കിലുങ്ങും നിൻ
മഞ്ജീര ധ്വനി കേൾക്കേ മയിലുകൾ
നൃത്തംവച്ചു
അലസമായി ശയിക്കും ഗോക്കൾ
ആമോദത്താൽ സ്തന്യം ചുരത്തി
നിന്നെ കാൺകെ ചെറുനദിയിലെ ഓളങ്ങൾ
കല്പടവുകളെ പരിരംഭണം ചെയ്തു
സരിത്തിൽ വാഴും ചെറുമീനുകൾ നിന്നെ
കാൺകെ തുടിച്ചു
പൂർവ്വം കടന്ന് വന്ന ദിനകരൻ നിന്നെ
കണ്ട് മന്ദസ്മേരമേകി
ജീവനറ്റ ചെറു നാമ്പുകൾക്ക് ജീവനായ്
നീ മാറി
മലയജ തൊടുകുറി ചാർത്തി നീ പോകവേ
അകതളിരിൽ സുഗന്ധം അലയടിച്ചു
മൗലി ചാർത്തിയ അനംഗൻ നിന്നിൽ
പ്രേമശരം തൊടുത്തു
മഞ്ജുളാംഗി നീ ആരെന്ന് ചൊല്ലുമോ
പർവ്വതരാജൻ തൻ തനയയോ
ഏകദേവനെ തേടും ഗൗരിയോ

സന്തോഷ്‌ കുമാർ

By ivayana

One thought on “ആരു നീ വരദേ 🌹”
  1. വളരെ നന്നായിരിക്കുന്നു കവിതകൾ . ആശംസകൾ
    പ്രാർത്ഥനയോടെ
    ബാബുരാജ്.

Comments are closed.