ഷിബു മീരാൻ✍
ഇന്ന് സംശയം തീർക്കാൻ എക്കൗണ്ടെടുത്ത ബാങ്കിൽ ചെന്നു. മാനേജറോട് യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ സംശയം ഉന്നയിച്ചു.
‘ഞങ്ങൾ നിങ്ങളുടെ പണം ക്രയവിക്രയം ചെയ്യുന്ന ഒരു ഏജൻസി മാത്രമാണ്. സർക്കാരോ പോലീസോ അന്വേഷണ വിധേയമായി ഒരു എക്കൗണ്ട് മരവിപ്പിക്കാൻ പറഞ്ഞാൽ ഞങ്ങൾക്കത് ചെയ്യാതെ നിവൃത്തിയില്ല’ -അവർ പറഞ്ഞു.
ഞാൻ: മാഡം, എന്റെ എക്കൗണ്ടിലേക്ക് ഞാനറിയാതെ ഒരാൾ പണമിട്ടാൽ ഞാൻ കുറ്റക്കാരനാണോ?
മാനേ: അതെ, നിങ്ങളുടെ എക്കൗണ്ടിലേക്ക് പണമയക്കുന്നയാളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം!
ഞാൻ: മാഡം, ഒരു കച്ചവടക്കാരൻ ദിനംപ്രതി നൂറുകണക്കിന് ആളുകളുമായി ഇടപാട് നടത്തും. അവരുടെയൊക്കെ ബാക്ക്ഗ്രൗണ്ട് അയാൾക്ക് എങ്ങനെ അറിയും?
മാനേ: അത് ഞങ്ങൾക്കറിയില്ല. ഉത്തരം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്.
ഞാൻ: സത്യം പറഞ്ഞാൽ ഞങ്ങളുടെ പണം ഇനി മുതൽ സുരക്ഷിതമല്ല. ആർക്ക് വേണമെങ്കിലും തട്ടിയെടുക്കാം, എപ്പോൾ വേണമെങ്കിലും മരവിപ്പിക്കാം, ല്ലേ?
മാനേ: അങ്ങനെയൊന്നുമില്ല. ഫ്രോഡ് ട്രാൻസാക്ഷൻ നടക്കുന്നത് ശ്രദ്ധിച്ചാൽ മതി. എക്കൗണ്ട് നമ്പർ, യു.പി.ഐ നമ്പർ വിശ്വാസപ്പെട്ടവർക്ക് മാത്രം കൈമാറുക.
ഞാൻ: അവരും ഇത്തരം ഇടപാടിൽ പെട്ടിട്ടുണ്ടോ എന്ന് നമുക്കെങ്ങനെ അറിയും? മാത്രമല്ല, ഈ ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ പ്രായോഗികമാണോ?
മാനേ: അത് ഞങ്ങൾക്കറിയില്ല.
ഞാൻ: ഇതിനൊരു പരിഹാരവും ഇല്ലേ?
മാനേ: ഇപ്പൊ ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലാണ് കേസെടുക്കുന്നത്. അത് കേരള പോലീസ് ഏറ്റെടുത്താൽ പരിഹാരമാക്കും എന്ന് തോന്നുന്നു.
ഞാൻ: സത്യം പറഞ്ഞാൽ പഴയ പണമിടപാടായിരുന്നു നല്ലത്. ഇതിപ്പൊ നമ്മൾ അധ്വാനിച്ചുണ്ടാക്കുന്ന പണം കണ്ടവർ കൊണ്ടുപോയിത്തിന്നും.
മാനേ: അതെ, പഴയ ഇടപാടായിരുന്നു നല്ലത്…!
(അത്യാധുനിക സൗകര്യമുള്ള ബാങ്കിന്റെ ശീതീകരിച്ച മുറിയിലിരുന്നാണ് അവരിത് പറയുന്നതെന്നോർക്കുക).
NB: അകത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും ബാങ്കിന്റെ ATM കൗണ്ടറിൽ മുമ്പെങ്ങുമില്ലാത്ത വിധം നീണ്ട നിരയുണ്ട്. ജനങ്ങൾ
അത്ര വിഡ്ഢികളല്ല.
Malik Veetikunnu✍️
അനുബന്ധം:-
ഒരു മുന്നറിയിപ്പുമില്ലാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി ഉണ്ടാക്കുന്ന അരാജകത്വം ചെറുതല്ല… എൻ്റെ രണ്ട് സുഹൃത്തുക്കളുടെ അക്കൗണ്ട് ഗുജറാത്ത് പോലീസ് ആണ് മരവിപ്പിച്ചത്.. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്.. ഒരാൾ വീട് നിർമ്മാണത്തിനായി ബാങ്കിൽ സൂക്ഷിച്ച തുകയടക്കം അനിശ്ചിതത്വത്തിലായിരിക്കുന്നു.. ആരുടെ പരാതിയിൽ എന്തിന് മരവിപ്പിച്ചു?ഫ്രീ സിംഗ് മാറ്റാൻ ആരെ ബന്ധപ്പെടണം… ഒന്നും ആർക്കുമറിയില്ല.. ബാങ്കുകൾ നല്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി ഇല്ല…
ഒരു മുന്നറിയിപ്പുമില്ലാതെ മനുഷ്യരുടെ സമ്പാദ്യമാകെ മരവിപ്പിക്കുക, ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം പൂർണമായും നഷ്ടമാവുക.. ഇതൊക്കെ ഒരു ഇക്കോണമിയിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.. കറൻസി നിരോധനം ബാങ്ക് ഇടപാടുകളെ പ്രോൽസാഹിപ്പിക്കാനാണ് എന്ന് പറഞ്ഞിരുന്നു.. ഇപ്പോൾ ബാങ്ക് ഇടപാടുകളുടെ പേരിലുള്ള അക്കൗണ്ട് മരവിപ്പിക്കൽ എന്തിനു വേണ്ടിയാണ്?
കുറേക്കൂടി നിഗൂഡമായ അജണ്ടകൾ അണിയറയാലൊരുങ്ങുന്നുണ്ടോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു…
കേരളത്തിലെ സർക്കാറോ മാധ്യമങ്ങളോ ഇതറിഞ്ഞമട്ടില്ല.. ചില വ്യക്തികളുടെ മാത്രം പ്രശ്നമായി ഇതിനെ കാണരുത്.. ഈ നിശബ്ദതക്ക് എല്ലാവരും പിഴയൊടുക്കേണ്ടി വരും…