രചന : സഫി അലി താഹ✍

ചില മനുഷ്യരുണ്ട്, ഏതൊരു ബന്ധത്തിനും അവർക്കൊരു കാലാവധി ഉണ്ടായിരിക്കും. അത്‌ കഴിഞ്ഞാൽ അവരുടെയുള്ളിൽ ആ ബന്ധത്തിന് തിരശീല വീണുകഴിഞ്ഞു.
അതിനി എക്സ്പയറി ഡേറ്റ് കഴിഞ്ഞതായാലും ഇല്ലെങ്കിലും അവരത് ഒഴിവാക്കും.ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ എവിടെയാണ് കളയുന്നത്? വേസ്റ്റ് കൂനയിലേക്ക് തള്ളും. യൂസ് ചെയ്ത് അതിസാരം പിടിക്കുന്നതിനേക്കാൾ നല്ലത് അത് തന്നെയാണ്.അവർ പുതിയ ബ്രാൻഡഡ് സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുകയും ചെയ്യും.വക്ക് പൊട്ടിയതെങ്കിലും അത്പോലെ തോന്നിപ്പിക്കുന്ന എന്തെങ്കിലും കിട്ടിയാലുമായി.


അപ്പോഴും ഉപേക്ഷിച്ചുപോയവർ അവരെക്കുറിച്ച് ബുദ്ധിയുള്ളവർ എന്നങ്ങു കരുതും.പക്ഷെ, അതിബുദ്ധിമാനെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന അവരെ അതിന് മുന്നേ മറ്റെയാൾ മനസ്സിലാക്കിയിട്ടുണ്ടാകും.ഉടനെ തന്നെ സംഭവിക്കാവുന്ന കാര്യങ്ങൾ അവർ മനസ്സിലാക്കുന്ന വഴികളിൽ ചിലത് താഴെ പറയുന്നു,


1:സമയമുണ്ടെങ്കിലും തിരക്കെന്ന് പറയുന്നു.
2:അങ്ങോട്ട്‌ മിണ്ടിയാൽ മാത്രം മറുപടികൾ പറയുന്നു.
3:എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് അവർ എത്തികൊണ്ടിരുന്ന സ്ഥലങ്ങളിൽനിന്നും പിൻവാങ്ങുന്നു.
4:ഒരു കാര്യമില്ലെങ്കിലും കാര്യങ്ങളിൽ സംശയദൃഷ്ടിയോടെ ചുഴിഞ്ഞു നോക്കി ചൊറിയുന്നു.
5:വാക്കുകളുടെ അതിപ്രസരത്തോടെ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ് തലയ്ക്കു പ്രാന്താക്കുന്നു.


ഇത് എവിടെയെങ്കിലും വെച്ച് മനസ്സിലാക്കുകയും വേസ്റ്റ് കൂനയിലല്ല തന്നെ ആവശ്യമുള്ള മറ്റൊരിടത്താണ് ഇനിയുണ്ടാകേണ്ടത് എന്ന് ചിന്തിക്കുകയും അവിടെ രാജകുമാരന്മാരും രാജകുമാരിമാരുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്ന ബുദ്ധിയുള്ള മനുഷ്യരോട് എനിക്ക് വല്ലാത്ത ആരാധനയാണ്. ആത്മാഭിമാനം എന്നൊരു സംഗതി ഇല്ലാതെ വീണ്ടും കരഞ്ഞ് പിഴിഞ്ഞ് നിങ്ങളെ വേണ്ടാത്തവരുടെ പിറകെ നടന്നാൽ നിങ്ങളിൽ എന്താണ് ബാക്കി?!😁


ന്നെ തേച്ചേ, ന്നെ കളഞ്ഞേ, ന്നെ ഉപേക്ഷിച്ചേ എന്നൊക്കെ പറഞ്ഞ് കരഞ്ഞു നിലവിളിക്കുന്ന മനുഷ്യരേ, കണ്ണുതുറന്നു നോക്കൂ, നിങ്ങളെ ആവശ്യമുള്ള എത്രയെത്ര സ്നേഹങ്ങളാണ് ചുറ്റുമുള്ളത്!!
സഫി അലി താഹ.
SAT🖤
അടുത്ത ടിപ്സുമായി വീണ്ടും സന്ധിക്കും വരെയും വണക്കം 😁
🔖ചിത്രം ശ്രദ്ധിക്കൂ,രണ്ടാളിന്റേം കൈയിലിരിക്കുന്ന ആ ചുവന്ന സാധനം കീറിപോയേക്കാം. ഉള്ളിലുള്ള ഹൃദയം അങ്ങനെ പിളർന്നു പോകുകയൊന്നുമില്ല,അതും നമ്മെ വേണ്ടാത്തവർ പോയെന്ന് വെച്ചിട്ട്, ആളുകളുടെ ഒരു അബദ്ധധാരണ!!

സഫി അലി താഹ.

By ivayana