രചന : വി.കൃഷ്ണൻ അരിക്കാട്✍
തളിരിട്ടു പൂത്തുലയുന്നു കവിതകൾ
നവ മാധ്യമ കൂട്ടായ്മകൾ തൻ പൂമരത്തിൽ
പൂമരങ്ങൾ തമ്മിൽ മത്സരിച്ചീടുന്നുവോ
പൂക്കളധി മനോഹരമായ് വിരിയിക്കുവാൻ
ഒരു വിത്തിലെ പല പൂക്കൾ പല മരങ്ങളിൽ
വിരിയിക്കുവാൻ ജലവും വളയും നൽകുന്നത്
ഒരേ മുഖ വിത്തുകളാണെന്നതു കൗതുകം
ആരും പറിക്കാത്ത മണക്കാത്ത പൂക്കളായ്
പൂമരക്കൊമ്പിൽ വിരിഞ്ഞു നിൽക്കും
അലമാരിയിൽ മഷി കാണാതിരിക്കലും
ഇതുപോൽ മഷി പുരണ്ടിരിക്കുന്നതും സമം.
രചനകൾ സ്വന്തമായ് പുസ്തകമാക്കുവാൻ
ചെലവാകുന്നത്ര പലയിടത്തായ്
ചെലവിടും കവി വല്ലഭ മാർ സ്വയംകൃതാർത്ഥർ .
കവിതകളെ വേർപിരിഞ്ഞിരുത്തുവാൻ കവികളും
മോഹ വാഗ്ദാനങ്ങളിലാണ്ടിടുന്നു.
വേണം കവിസമൂഹത്തിനൊരുസഹകരണ കൂട്ടായ്മ
രചനകൾ പുസ്തകതാളുതീർക്കാൻ