രചന : ഹരിദാസ് കൊടകര✍

മുത്തങ്ങമാലകൾ
കല്ലുപാത്രങ്ങളും
സൂക്ഷ്മമാക്കുന്നോരിരിപ്പ്
ഈ ദിക്കിലെല്ലാം കറുപ്പ്.
പകൽ വർണ്ണമാകെപ്പകപ്പ്.


പൊരുൾസത്ത്-
ചേരാത്തിരുൾവാദി
മൂർച്ച.
അമാവാസി പക്കം
ചുരുളഴിച്ചകം വേദിവാദം
നെട്ടോട്ടമാകെപ്പനിപ്പ്


ദാരുണം..
മീൻവലക്കാതിൽ-
പൊറുതി പക്ഷത്തിലെ
കറുത്തവാവിന്നല..
മഹാജീവ ലായം..
വയൽച്ചുള്ളി മുള്ളിൽ-
കലമ്പൽ മൃദുത്വം
ഛിദ്രം പടവിറങ്ങും-
വേർപാടുനോവിൻ-
നിരാശ.
ഏങ്ങൽ വിടവിലന്ധം-
വെളിച്ചം.
അണുവിന്നു മാത്രം
ചിനപ്പ്.


ഉമിത്തോടിലന്നം
ഇരുൾ നേത്രനീര്
ബൃഹത്താം അണുത്വം
കടലാം വിഭുത്വം.

By ivayana