രചന : ശ്രീകുമാർ എം പി✍

ചന്തമില്ല ബന്ധനം പോൽ
എന്തൊരു മാറ്റം
ഇന്നലെയും വന്നതില്ലെൻ
രാജകുമാരൻ
വന്നു പോയി നിത്യവും നൽ
പൊൻ കിനാവുകൾ
വന്നതില്ല യകലെയല്ലൊ
നായകൻ മാത്രം
മാമ്പഴങ്ങൾ വീണൊഴിഞ്ഞു
മിഥുനവും പോയ്
പാറി വന്ന മേഘമൊക്കെ
പെയ്തൊഴിഞ്ഞല്ലൊ
പെയ്തു വീണ വർഷമെല്ലാം
മണ്ണിലലിഞ്ഞു
വർഷകാല വെയിൽ പോലെ
മിന്നി മിന്നി നിൻ
ഓർമ്മ വന്നു മുന്നിൽ നിന്നു
പൂവ്വിതറുന്നു !
തിങ്ങിടുന്ന ജോലി തീർന്നു്
എത്തിടുന്നേരം
വാടി വാടീ മോഹപ്പൂക്കൾ
വീണുപോകില്ലെ !

ശ്രീകുമാർ എം പി

By ivayana