രചന : ശൈലേഷ് പട്ടാമ്പി ✍

കൈതപ്പൂ മണമൊഴുകിയ
സന്ധ്യകൾ,
മഴ തോർന്ന് നീർച്ചാലുകൾ
ഒഴുകുന്ന ഇടവഴി,
മഴവെള്ളത്തിന്റെ ഒഴുക്കിനെ
തടസ്സപ്പെടുത്തുന്ന എന്റെ കുസൃതി കാൽപാദങ്ങൾ,
മഴയേറ്റു നനഞ്ഞ ഇരു കുയിലിണകൾ പാടുന്ന
കോകില നാദവും,
ഇറ്റി വിഴുന്ന മഴത്തുള്ളികൾ
കൈകൊണ്ട് തട്ടിത്തെറിപ്പിച്ചും,
ഒരു പുഴ പോലെ
പാടങ്ങൾ നിറഞ്ഞൊഴുന്ന
തുലാവർഷമഴ!
ഇക്കരെ നിന്നു അക്കരെ കടക്കാനാവാതെ
തോട്ടുവരമ്പിൽ ഒറ്റയ്ക്കു നിന്നതും,
ഇടിവെട്ടുമ്പോൾ അകത്തളങ്ങളിൽ
ഒളിച്ചൊരു ബാല്യമുണ്ടായിരുന്നു…
അന്നാ ബാല്യം മഴയേറ്റുന്നനഞ്ഞു,
ഇന്നവയെല്ലാം പുസ്തകത്താളിൽ
വരികളാകുമ്പോൾ
ഓർമ്മകൾ കണ്ണീരാൽ നനയുന്നു….

ശൈലേഷ് പട്ടാമ്പി

By ivayana