നെല്ലോലഹരിതസാഗര തിരകൾ
നൃത്തംചൊരിയുന്ന സായന്തനം
ഉച്ചഭാഷിണിതരംഗകമാലകൾ
മാറ്റൊലിചൊരിയും ശ്രീസന്ധ്യയിൽ
പുസ്തകവരികൾ വായനശാലയിൽ
തിരയേഗായക ഗായികയേ
ഞാൻനടക്കവെ പതിയെയതുവഴി
പതുപോലെന്റെ ഗ്രാമതടത്തിൽ
നാട്ടുവെളിച്ചം പരപരവരവെ
തിരികെമടങ്ങിയ രാത്രിയിൽ
സിനിതിരശീലയിൽ ഉലകമുണരെ
ഗാനം ഗഗനംചേക്കേറീടവെ
കാണാക്കാഴ്ചക,ളിരുളിൽനുകർന്നിഹ
യുവമിഥുനങ്ങൾ മയങ്ങവെ
പാതിരാക്കിളി ഇരുകാവിരുളില്
ഒലിമാറ്റൊലികളു,മൂളവെ
നിശയിലൊരേകാന്തതയിലമർന്ന്
അന്നത്തേയാ,യന്നിലുണർന്നിത
നിർന്നിദ്രയിൽഞാ,നെഴുതീവരികള്
പ്രിയഗായകരേ, നിങ്ങൾക്കായി!
കലാകൃഷ്ണൻ ഉഴമലയ്ക്കൽ