രചന : രാജീവ് ചേമഞ്ചേരി✍
റമളാനിൽ ചിരിതൂകി ചന്ദ്രിക വന്നല്ലോ
റഹ്മത്തിൻ മുകുളങ്ങൾ വിരിഞ്ഞുവല്ലോ?
റസൂലിൻ നാമമെന്നും ചൊല്ലിയുയർന്നല്ലോ?
റാഹത്തെന്നും ദുനിയാവിൽ നിറഞ്ഞുവല്ലോ?
റബ്ബു പകർന്ന വാക്യമെല്ലാം ഖുറാനിൽ എഴുതി-
രസൂലേകും നന്മയിന്നീ ഹൃത്തിലണഞ്ഞല്ലോ?
റസൂലേയെന്നും ….. വഴികാട്ടണേ
റസൂലേയെന്നും ….. വഴികാട്ടണേ
റസൂലേയെന്നും ….. വഴികാട്ടണേ
കനിവുതേടി കരയുന്നോരിൽ കരുണയേകണേ …….
കയങ്ങളിൽ നീന്തുന്നോരിൽ കരുതലേകണേ……..
കിനാവുകാണും പാവങ്ങൾക്ക് കരുത്തേകണേ………
കണ്ണീരൊഴുകും കവിൾത്തടത്തിന് ശമനമേകണേ ……..
റസൂലേയെന്നും ……. തുണയാകണേ
റസൂലേയെന്നും ……. തുണയാകണേ
റസൂലേയെന്നും ……. തുണയാകണേ
ആലംബഹീനരായ് കഴിയുന്നോർക്ക് ആശ്വാസമേകേണമേ…..
ആരോരുമില്ലാതെ ഉഴലുന്നോർക്ക് ആധിയകറ്റേണമേ….
ആഴത്തിലേറ്റ വ്യാധിയുള്ളോർക്ക് ആത്മബലം നല്കണേ……
ആയുസ്സിന്നായ് പിടയുന്നോർക്ക് ആത്മചൈതന്യം പകർന്നീടണേ….
റസൂലേയെന്നും…… കരമേകണേ
റസൂലേയെന്നും…… കരമേകണേ
റസൂലേയെന്നും…… കരമേകണേ