രചന : ഹരി കുട്ടപ്പൻ ✍

“അല്ലാഹ്” നിൻകൃപയെന്നിലെന്നും ചോരിയേണേ…
റംസാൻമാസം ഉദിച്ചയാനിലാവിനെയളന്നു കുറിച്ചൊരു പുണ്യം
സുബഹിലെ ബാങ്കും മിഗ്രിബിലെ ബാങ്കുമിടയിലെ നോമ്പും പുണ്യം
നിന്നുടെ നാമമെന്നുടെ കരളിൽ പതിഞ്ഞീടുന്നീ നാളിൽ
തേഞ്ഞനിലാവിൻ മുഖം കണ്ട് ഞാൻ പൂർണ്ണതയിലെത്താൻ കാത്തും
പുണ്യങ്ങളെക്കാൾ പുണ്യമിതല്ലോ ദിക്കർ ചൊല്ലിയിരിക്കൽ
ശഅബാൻ മാസം ശവ്വാൽ വരെയും നിന്നെയോർക്കാൻ കഴിഞ്ഞാൽ
വീടും കൂടും ഉപേക്ഷിച്ചു നിന്നിലിലലിഞ്ഞു ഞാൻ ചേർന്നാൽ
മതിയും ഭ്രമവും ഉപേക്ഷിക്കാൻ കനിവുണ്ടാവേണം അള്ളാ
സുഖവും ദുഃഖവുമോരുപോലുള്ളിൽ മനനം ചെയ്യാൻ കഴിയും
ദുഃഖത്തിൽ നിന്നും സർവ്വ ചരാചരത്തിനെയും കരകേറ്റിടണേ അള്ളാ
മക്കയിലേക്ക് വരുന്നതിനപ്പുറം വലിയൊരു പുണ്യമിതുണ്ടോ
സംരക്ഷിപ്പാൻ കനിവുണ്ടാവേണം എന്നുടെ ലോകത്തേയെന്നും
വിശ്വസിചീടണം അല്ലാഹുവിലും പ്രവാചകനിലുമപ്പോൾ
നോമ്പ്നോക്കി റംസാമാസം സക്കാത്ത് നൽകി ഹജ്ന് പോവാം
ശുദ്ധി വരുത്താം നമ്മുടെ ഉള്ളിൽ വിശ്വസത്തിൻ നബി വചനം

ഹരി കുട്ടപ്പൻ

By ivayana