രചന : ഹരികുമാർ കെ.പി.✍
കൊഞ്ചലിൽ മൊഞ്ചത്തി നല്കുന്ന മഞ്ചത്തിൽ
പ്രണയ നിലാവിന്റെ പാലാഴിയോ
നോമ്പിൻ പരിശുദ്ധി റബ്ബായ് പ്രദാനിച്ച
റമദാൻ പിറകണ്ട പുണ്യ മാസം
മുപ്പതുനാളുകൾ നോമ്പു നോറ്റു
ഖൽബിൽ കർമ്മസായൂജ്യ സുകൃതമേകി
നബിതൻ വചനം വചസ്സായുരുവിട്ട
നിസ്ക്കാര സായൂജ്യ സാധകങ്ങൾ
ദാനം ധനികനായ് മാർഗ്ഗം വിതാനിച്ച
പുണ്യകർമ്മത്തിൻ സരോവരങ്ങൾ
പുകളിൽ പുലരട്ടെ സ്നേഹ സാഹോദര്യം
അത്തറിൻ ഗന്ധമായ് തൂകി ടട്ടെ
മൈലാഞ്ചി മൊഞ്ചുമായ് തട്ടങ്ങളിട്ടൊരാ
ഈദുൽ ഫിതറിന്റെ പൊന്നും പിറ
മണ്ണിലെ മാനവൻ തന്നിലെ ഹൃത്തിന്റെ
നിർമ്മല സ്നേഹത്തിൻ മർമ്മരങ്ങൾ
വീണ്ടും പിറക്കുവാനാശിച്ചു പുണ്യനാൾ
വിട ചൊല്ലി മെല്ലെ മറഞ്ഞിടുമ്പോൾ
വിധിയേറ്റി എങ്ങോ മറഞ്ഞ വിധാദാവിൻ
ആത്മ നാളങ്ങളേ വഴി കാട്ടുക.