രചന : മാധവ് കെ വാസുദേവ് ✍

എന്നിലുതിരുന്ന ആത്മഭാവം
നിന്നില്‍നിറയുന്ന രാഗതീര്‍ത്ഥം
മിഴിയിലുണരുന്ന പൊന്‍പ്പുലരി
നാളെനിന്‍ചുണ്ടിലെ ഭാവഗീതം.

അലയുന്ന കാറ്റിന്റെകിന്നാരങ്ങള്‍
ഒഴുകുന്നുപുഴയുടെ താളങ്ങളായ്
ആലിലച്ചാര്‍ത്തിന്‍ വളകിലുക്കം
ചടുലതാളങ്ങള്‍ക്കു നാദമാകാം.

ദേവപഥങ്ങള്‍ക്കു മേലേനിന്നും
പൊഴിയുന്നതേന്‍മഴ തുള്ളിയായ്
നിന്നെപ്പൊതിയും കുളിരലകള്‍
ഓര്‍മ്മയില്‍മധുരമാം മാമ്പഴങ്ങള്‍ .

നാളെയീനാടിന്റെ ഹരിതഭംഗി
നീരറ്റു പോവുന്നനീര്‍ത്തടങ്ങള്‍
മരനിഴല്‍ തേടുന്നമലനിരയും
ഒരുവേളമിഴികളില്‍ ചിത്രമാവാം.

കേരനിരകളും മേഘവര്‍ണ്ണങ്ങളും
കത്തുന്നസൂര്യന്‍റെയുള്ളിലെ താപവും
വിളറിവെളുത്ത പൌര്‍ണമിച്ച ന്ദ്രനും
നാളെമിഴികളില്‍ നിഴലായ് തെളിഞ്ഞിടാം

ഇന്നുഞാന്‍ പോവുന്നതിനുമുന്‍പേ
പകര്‍ന്നിടാമൊരുമന്ത്രം നിന്‍മനസ്സില്‍
ഒരുമരം നടണമീഭൂമിതന്‍ ശ്വസമായ്
ഒരുവീഥിവെട്ടണം നാളെയിലെത്തുവാന്‍ .

പൊരുതണംനമ്മളെതിരെ നീങ്ങിടുവാന്‍
ശക്തിയാര്‍ജ്ജിക്കണം ഭൂമിയെകാക്കുവാന്‍ .

മാധവ് കെ വാസുദേവ്

By ivayana