രചന : പട്ടം ശ്രീദേവിനായർ✍

എന്റെ മനസ്സിലെ ആദ്യപുസ്തകം,
പുസ്തക സഞ്ചിയിലെ ,
ആദ്യത്തെ പുസ്തകം ,
ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലി ….
പിന്നങ്ങോട്ട് ..പുസ്തക സഞ്ചി വീർത്തും
മനസ്സിന്റെ ഭാരം കൂടിയും വന്നു,
ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലി
ഒരിക്കലും എന്റെ മനസ്സിൽ
നിന്നും മാഞ്ഞുപോയിട്ടില്ല
ഇന്നുവരെയും .!…..
എന്നാൽ ..മലയാള .പഠനം .
എന്ന .അനു ഭൂതി .എന്റെ മനസ്സിന്റെ
നിത്യപ്രണയവും ……ആയിമാറിയോ ?
പിന്നങ്ങോട്ട് ?
ഓരോ പുസ്തകവും ഒരായിരം ചിന്തകളുടെ
ബഹിർസ്ഫുരണവും ….
ഒരുപാടൊരുപാട് …മോഹങ്ങളുടെ
പൂർത്തീകരണവും ആണ് ….
നടക്കാത്ത സ്വപ്നങ്ങളെയും
കൊതിക്കുന്ന പ്രണയങ്ങളെയും കുറിച്ചുള്ള
അർത്ഥമില്ലാത്ത ജല്പനങ്ങളുമാണ് ….
എങ്കിലും ചിലപ്പോഴൊക്കെ പുസ്തക
ത്താളിലെ ..എഴുതിയ ലിപികളിൽ ഞാൻ
എന്നെ ത്തന്നെ കാണുകയാണ് …
ഓരോ പുസ്തകവും ഓരോ താളുകളും
ഓരോ വരിയും ..
ഏകാന്ത നിമിഷങ്ങളുടെ .
.അറിയപ്പെടാത്ത
അളവുകോലുകളായി നമ്മെ
മാറ്റിവയ്ക്കുകയും
ചെയ്യുന്നുണ്ടായിരിക്കാം ….
പുസ്തകം അക്ഷരം ആശയം .
.എല്ലാം പരസ്പര പൂരിതം ആയി …..
മനസ്സിനെ അവാച്യമായ
അനുഭൂതിയിലേയ്ക്ക് ഉണർത്തി
അനുവാചക ഹൃദയത്തിലേയ്ക്ക്
എത്തിക്കുന്നു എന്ന് ഞാൻ
അനുമാനിയ്ക്കുന്നു …!
ഒരിക്കലും അവസാനിക്കാത്ത
ഒരു ജൈത്രയാത്രയിൽ
“പുസ്തകം എല്ലാ മനുഷ്യരുടെയും
മനസ്സിൽ ശാന്തിയും
സമാധാനവും നൽകുന്ന ..സുന്ദര
വസ്തുവായി എന്നും ഉണ്ടാകട്ടെ .!.”
ഒപ്പം ……
” നമ്മുടെ അക്ഷരങ്ങളും അറിവും !”
പുസ്തകമെന്ന .ഉത്തമ മിത്രമേ .
നിനക്ക് മരണമില്ല
എന്നും നന്മയുടെയും
സ്നേഹത്തിന്റെയും
ഒരായിരം നമസ്ക്കാരം !

പട്ടം ശ്രീദേവിനായർ

By ivayana