രചന : ബിനു. ആർ. ✍

ചിന്തകളെല്ലാം
സ്വരസ്ഥാനഭേദങ്ങൾ
തീർക്കേ
ചന്തമിയലും സ്വപ്നങ്ങൾവന്നു
നിരന്നുനിൽക്കേ
കൗമാരത്തിൽ കാല്പനികത
വന്നുചൊല്ലുന്നു
സൗഭാഗ്യം വേണമെല്ലാത്തിനും
നീയെന്നിൽ വന്നു
ചേരണമെങ്കിൽ!
തിരകൾ ഒന്നിനുപിറകെ-
യൊന്നായിവന്നു
കിന്നാരം പോൽ
തീരത്തിനോടു ചൊല്ലുന്നു
കടലിനടിയിലെ ചെമ്പവിഴം
കൊണ്ടുതരാം
സൗഭാഗ്യവതിയായി വരൂ ഒപ്പം
കടലിന്നാഴത്തിലേയ്ക്ക്,
പ്രേമമിഥുങ്ങളായി
പതഞ്ഞൊഴുകീടാം!
നീയെൻചിന്തയിൽ
കലപിലാരവം പൊഴിച്ചു
വീണ്ടും വന്നെങ്കിലെന്ന
സങ്കൽപ്പം വന്നെപ്പോഴും
കിന്നാരംപറയുന്നു സുഭഗേ,
ആ സൗഭാഗ്യം
വന്നെപ്പോഴെങ്കിലും
ചേരുമെന്നവിശ്വാസത്തിൽ
പരിപൂർണനായ്
ചിന്താ വിവശനായ്
നിൽപ്പൂ ഞാൻ!
നിൻ നിറചിരിയിപ്പോഴും
എന്നകക്കണ്ണിൽ
തെളിയുന്നുണ്ടിപ്പോഴും
നിൻചിരിനിറയും വദനം
ഒരു നോക്കെങ്കിലും കാണാ-
നൊരുഭാഗ്യത്തിനായി
കൗതുകമോടെ ഇന്നും
കാത്തിരിപ്പൂ ഞാൻ!
ആ നിറചിരിതൻ
മാസ്മരികതനിറയും
സൗഭഗം ആ
തുമ്പുകെട്ടിയിട്ട മുടിച്ചുരുളിൽ
തുളസിക്കതിരുമായ് വന്നു
കടന്നുപോകുന്നതിപ്പോഴും
തെളിയുന്നുണ്ടെൻ
മാനസത്തിൽ
മിന്നാമിന്നികൾ പോൽ!
നിന്നോടുകൂടി മറുവാക്കു
തേടുന്നൂ ഞാൻ
യുഗയുഗാന്തരങ്ങളായുള്ള
ചിന്തയും അതൊന്നുമാത്ര-
മെന്നറിയുന്നുയിപ്പോൾ
നിന്റെയോർമ്മകളിൽ
രമിക്കുമ്പോൾ.. !
നിന്റെയോർമ്മകളെന്നുള്ളിൽ
നുരയുന്നൂ സ്വപ്നങ്ങളായ്,
പാതിരാമയക്കത്തിൽ
ഉരുളുകളായ്, ചുരുളുകളായ്‌
യെങ്ങോ പോയ്മറവതു
കണ്ടുകൺനിറഞ്ഞുനിൽപ്പൂ.
ഇന്നീ താമരപ്പൂവിൻ
മുഖകാന്തിയിൽ
നീയെന്മുന്നിൽ നിൽക്കവേ
സുഭഗേ ഞാൻ നിന്നിൽ മാത്രം
അനുരക്തയായിത്തീരുന്നുവല്ലോ… !

By ivayana