സുരേഷ് കെ ടി ✍

പ്രിയമുള്ളവരേ എന്റെ പുറത്തിറങ്ങാൻ പോകുന്നകവിതാസമാഹാരം
ഫാസിസത്തിന്റെ ചൂണ്ട
അതിന് ആരും അവതാരിക എഴുതിയിട്ടില്ല, ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടും ഇല്ല,
അതിന് ഞാൻ ഒരാമുഖം എഴുതിയിട്ടുണ്ട്.
അതിതാണ്.

ആമുഖം

കഠിനമായ കാലത്തിലും ഭീഷണമായ ശാസന കല്പനകളിലും ഒരു സമൂഹം വലയുമ്പോൾ കലാകാരന്മാരുടെ റോൾ
എന്താവണം.
പൂക്കളെയും പുഴകളെയും കിളികളെയുംപ്രണയത്തെയും കുറിച്ച് മാത്രം എഴുതി
യാൽ മതിയോ?
അതോ ദേവീദേവ സ്തുതികൾ എഴുതിഭജനമിരുന്നാൽ മതിയോ?
ഭക്തിഗാനവും ജയ് ഭഗ്വാൻ വിളികൾ പോലും രാഷ്ട്രീയ മുദ്രാവാക്യമാകുന്ന
ഇക്കാലം രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയി ക്കാതെ എങ്ങനെ സാഹിത്യ രചന സാധ്യമാകും.
ഈ കൃതി ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കു മ്പോൾ എന്നെ അലട്ടുന്ന വിഷയം വിഷംനിറഞ്ഞ വർത്തമാനകാല കടൽ എങ്ങനെ നീന്തിക്കടക്കും എന്ന് തന്നെയാണ്.
എലിപ്പെട്ടിയിൽ അകപ്പെട്ടത് പോലെയുള്ള സ്വാതന്ത്ര്യമാണോ വേണ്ടത്, അതോ ഭരണഘടന പ്രകാരമുള്ള സ്വാതന്ത്ര്യമോ?
ഫാസിസം ചിരിച്ചുകൊണ്ട് സമൂഹനന്മകളെ ഹിംസിക്കുകയാണ്. നാം ആ ചിരി
യിൽ മയങ്ങി മറച്ചുപിടിച്ചിരിക്കുന്ന കത്തി കാണുന്നില്ലേ?
നമ്മുടെ കമ്പ്യൂട്ടറിൽ മൊബൈലിൽ നമ്മളറിയാതെ വെറിയെഴുതാൻ കഴിയുന്ന പെഗാസസിനെ നാം മറന്നു പോകാൻ തുട ങ്ങിയിരിക്കുന്നു.
അതു കൊണ്ടു തന്നെ ഈ കവിത
എം. എം. കൽബുർഗി,ഗോവിന്ദ പൻ സാരെ, ഗൗരി ലങ്കേഷ്,നരേന്ദ്ര ധബോ ൽക്കർ,ഫാദർ സ്റ്റാൻ സ്വാമി എന്നിവ ർക്ക്‌ സമർപ്പിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് സഹയാത്രികൻ എന്നനിലയിൽ എനിക്കതിനേ കഴിയൂ.
ഫാസിസത്തിന്റെ ചൂണ്ടയിൽ ഉള്ള തീറ്റകണ്ടാരും മോഹിക്കേണ്ട, അത് നിങ്ങളെ കുരുക്കാനുള്ളത് തന്നെയാണ്.
പ്രഭാതം അകലെയല്ല.

എന്റെ ഒരു കവിതാ സമാഹാരം കൂടിപ്രകാശിതമാകുകയാണ്.

ഫാസിസത്തിന്റെ ചൂണ്ട

കൊല്ലം പ്രാവ്ദയാണ് പ്രസാധകർ.
Date, time, venue പിന്നാലെ അറിയിക്കാം.
എല്ലാ വായനാ സൗഹൃദങ്ങൾക്കും നന്ദി.

By ivayana