രചന : ടി.എം. നവാസ് വളാഞ്ചേരി ✍

വിശ്വാത്തൊര സാഹിത്യ പ്രതിഭ വില്യം ഷേക്സ്പിയർ . ജനനവും മരണവും ഏപ്രിൽ 23 ൽ സംഭവിച്ച അത്ഭുത പ്രതിഭ. ആ മഹാ പ്രതിഭയുടെ പാവനസ്മരണാർത്ഥം യുനസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കുന്നു. അപ്രസക്തമായ പല ദിനാചരണങ്ങളും പ്രാധാന്യം പൂർവ്വം ആചരിക്കപ്പെടുമ്പോൾ അറിവിന്റെ ജീവനാഡിയായ പുസ്തകങ്ങളെ ഓർമ്മിക്കുന്ന പുസ്തകദിനം വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നുവോ?

വായിച്ചാലെ വളരു എന്നൊരു സത്യം അന്ന് പറഞ്ഞു
വായിച്ചില്ലേൽ വളയും എന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.
അറിവാ
ണമരത്തേറാൻ വേണ്ടൊരു ആയുധമെന്നതറിഞ്ഞോ
അറിവത് പോയാൽ പലവിധ
മുറിവുകൾ വന്നിടുമെന്നതറിഞ്ഞോ
അറിവിന്നാഴിയിൽ നിന്ന് നമുക്കൊരു തുള്ളിയാണുടയോൻ തന്നെ
അറിവത് കൂടും നേരം മനുജന് തലയത് താഴും പൊന്നെ
നിറകുടമൊന്നും തുളുമ്പില്ലെന്നത് കേട്ടിട്ടില്ലെ കൂട്ടെ
വല്ലഭനെന്നും പുല്ലും ആയുധമാണെന്നറിയുകയില്ലെ
പുസ്തകമെന്നത് അറിവിൻ ജാലകമാണെന്നറിയൂ കൂട്ടെ
ഭൂവിൽ വാനിൽ ആഴിയിലൊക്കെയുമ ക്ഷയഖനികളതുണ്ടെ
അറിവത് ജീവിത വഴിയിൽ പോയൊരു മുത്തെന്നറിയുകയെന്നും
പോയൊരു മുത്ത് പെറുക്കിയെടുക്കാൻ ധൃതിയിൽ എത്താം മുന്നിൽ
വായന കൊണ്ട് വസന്തം തീർക്കാം
അറിവിൻ പടവാളേന്താം.
അക്ഷര
വൈരികളമ്പെ തുരത്താം അറിവിൻ തോണിയിൽ കേറാം
വെറുമൊരു താളുകളില്ലീ ഏടുകൾ ആയുസ്സിന്റെ കുറിപ്പാ
അറിവിൻ കടലത് നീന്തി
രചിക്കാം ആയുസ്സിന്റെ ചരിത്രം.

ടി.എം. നവാസ് വളാഞ്ചേരി .

By ivayana