വിനോദ് കാർത്തിക ✍

ഒരു ട്രെയിനിൽ വേസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്. അതിൽ നിക്ഷേപിക്കണമെന്ന് മനസ്സ് തോന്നണം.അതിനുള്ള ബോധവും ബോധ്യവും കിട്ടുന്ന സംസ്ക്കാരത്തിലും ശീലങ്ങളിലും വളരണം.


അതിനുതകുന്ന വിദ്യാഭ്യാസവും എന്റെ നാടും എന്ന ചിന്തയും ഉണ്ടാകണം.
മലയാളി എന്നാല്‍ മൂന്ന് നേരം കുളിക്കുമെന്നത് വെറും പുറം പൂച്ചാണ്, മലയാളി എന്തോ സംഭവമാണെന്ന നാട്യത പേറുന്നവരാണ്.
ഇതിലെ ജോലിക്കാർക്ക് കാശ് കൊടുക്കുന്നത് അല്ലേ പണിയെടുക്കട്ടെ, എന്നാ അഹങ്കാരമാണ്നിനക്കൊക്കെ പറ്റിയത് നാറുന്ന കക്കൂസ് ഉള്ള ബ്രിട്ടീഷ് അടിമത്വം പേറുന്ന പഴയ ഉരുക്ക് ട്രെയിനാണ്.


നല്ലത് നായ്ക്ക് പിടിക്കില്ലെന്നും അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്നും പറഞ്ഞത് മലയാളിയെ കണ്ടിട്ടായിരിക്കും.
വല്ലപ്പോഴും വാളയാർ കടന്ന് പോകണം, ഇല്ലെങ്കിൽ ഒരു വിദേശ നഗരം കാണണം, എത്ര ചിട്ടയോടെ ജനങ്ങൾ തങ്ങളുടെ നഗരത്തെ അഭിമാനത്തോടെ സംരക്ഷിക്കുന്നതെന്ന് കാണണം.
സാംസ്കാരിക മലയാളി പോലും..

By ivayana