രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍

വെറുമൊരു തൃണമല്ലാ
മധുരക്കരിമ്പേ നീയ്യ്
ഉയിരുടലാകെ മധൂ
മധുരരസത്തിൻ പച്ച,

വനമുളയാം തൃണമേ
കൃഷ്ണകരങ്ങളിൽ നീയേ
അധരപുടത്തിൽ മുത്തീ
എഴു സ്വരങ്ങൾ ഒഴുകീ,

ചാണകവണ്ടല്ലല്ലോ നീ
നീയൊരു മധുമക്ഷിക
ഉടലാകെ,പ്പൂംപൊടിയായ്
പരാഗസുന്ദര മേളം,

വെറുതേ പശുവെന്നല്ലാ
ബോധമിണങ്ങിയകോശം
ഓടക്കുഴൽവിളി കേൾക്കേ
കൃഷ്ണശരീരമുരുമ്മാൻ,

വെറുതേ മാനുഷനല്ലാ
ഉന്നതശീർഷനെ നിന്നിൽ
ആളുന്നുഭക്തിരസം ഹാ
ജീവനിലൊരു ജ്വലനം,

ഇതു വെറുതേയല്ലല്ലാ
ശരീരമൊരു കാംബോജി
പാടിപ്പോകുകയാണിതാ
ഇതെൻ്റെ ജീവിതരാഗം !!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana