രചന : പ്രകാശ് പോളശ്ശേരി ✍

വിടപറയുന്നു ഞാനെന്റെ
വിലപിച്ച ഹൃത്തിൽ നിന്നുമായ്
വിറക്കുന്നില്ലയെന്റെ മരവിച്ച ദേഹത്തിൽ
ഉഷ്ണത്തിൻ അവസാന കണിക പോലും വിടപറഞ്ഞുവല്ലോ
ആരൊക്കെയോ വിലപിക്കുന്നുവല്ലോ
ആരാണെന്നറിയുന്നില്ല ഇന്നു ഞാനും .
ഏറെ പ്രണയം വരച്ച വിരലുകൾ
ഏറെ ആശംസകളൊക്കെ അറിയിച്ചവർ
ഏറെ കുളിരായ് കൂടെ കൂടിയവർ
ആരെയുമിന്നെനിക്കറിയില്ലല്ലോ
ഒരു തുള്ളിക്കണ്ണുനീർ എനിക്കായി വീഴ്ത്തിയ,
ഏറെനെടുവീർപ്പുകൾഎനിക്കായി വിട്ടവർ,
അറിയില്ല നിങ്ങളെ ഞാനെന്റെ ഹൃദയാക്ഷരങ്ങളിൽ
ഒരു മറുമൊഴി പോലുമെഴുതാനാവാതെ ഞാനിന്നും
വിടപറയുന്നു ഞാനെന്റെ വിലപിച്ച ഹൃത്തിൽ നിന്നുമായ് ,
ഒരുവരി പോലുമെഴുതില്ലയെന്റെ വിരലുകൾ ,
ഒരു കുളിരായ് കൂടിയ
നിന്നെയും ഓർമ്മിക്കുവാനാകുന്നുമില്ല.
അവസാനം ഞാൻ നിന്നിലെത്തുമ്പോൾ
വളരെ തിരക്കായി നീയെന്നെ അകലത്തിൽ മാറ്റിയും,
അതു കഴിഞ്ഞ് ഞാനെന്ന രീതിയിൽ ഞാനെന്റെ
ഹൃദയത്തെ മെരുക്കാൻ പാടൊന്നു പെട്ടതും.
ഇനിവേണ്ട, ഞാനില്ലനിന്റെ തട്ടകത്തിൽ,
ഒരു ബാധ്യതയൊഴിവായി വന്നല്ലോ.
വിടപറഞ്ഞുഞാനെന്റെ വിലപിച്ച ഹൃത്തിൽ നിന്നുമെന്റെ നയനങ്ങളടഞ്ഞു
മറുമൊഴി കാണാനാവതുമില്ലല്ലോ
അവസാനചുംബനംനിനക്കായി നൽകി യെൻ ചുണ്ടുകൾ,
അതിനു മുന്നേ അറിഞ്ഞതു നിന്നെ മാത്രമാണല്ലോ
വിലപിക്കയില്ല നീ, അതറിയാമൊരു പാടു
ഹൃദയങ്ങൾനിന്നെതേടിവരുന്നുണ്ടാകുമല്ലോ,
അതിലിടക്കു ഞാനില്ല എന്നാലൊരു
കൊച്ചു തിരിനാളമകലെ നിന്നെയുറ്റു നോക്കും തീർച്ചയാണല്ലോ –

പ്രകാശ് പോളശ്ശേരി

By ivayana