രചന : അനിയൻ പുലികേർഴ്‌ ✍

നിറവസന്തത്തിൻ കിനാവുമായല്ല
ഒരുപുതുവസന്തംതീർക്കൂവാനായ്.
അടിമരാജ്യത്തെയന്നുമോചിപ്പിച്ചോർ
അടരാടിടാനായ് അടർക്കളത്തിൽ
അടിപതറില്ലല്ലോഅവരൊരിക്കലും
അവഗണനഒന്നങ്ങുനിർത്തുംവരെ
അന്നമൂട്ടുന്നവർമണ്ണിന്റെമക്കളവർ
നാടിനെ രക്ഷിപ്പാനൊന്നാകുന്നു
ഒന്നും പുതുതായ് നേടുവനല്ലവർ
വന്നതു നാട്ടിൻഹൃദയം കാക്കാൻ
പല വേഷധാരികൾ ഭാഷക്കാരവർ
പറയുന്നതെല്ലാം ഉറച്ച ശബ്ദത്തിൽ
പതിരു കളില്ലാത്ത ജീവിതത്തിന്നായ്
പുതുപാത വെട്ടുവാനുള്ള കരുത്തിൽ
തകർത്തെറിഞ്ഞീടും തടസ്സങ്ങളെ
അവരുടെശബ്ദമലയടിച്ചിടുമ്പോൾ
അരികുപറ്റിയവർക്കു മാവേശമായ്
ഉറച്ച ശബ്ദത്തില വരുയർത്തുന്നത്
കണ്ടിട്ടു കേട്ടിട്ടും കാണാതിരുന്നാൽ
ഇടിവെട്ടായ് മാറുമിരച്ചങ്ങുകയറും
ബധിര കർണങ്ങൾ തുറപ്പിക്കു മന്ന്
പുതുപാത ഏറെ വെട്ടിത്തുറക്കും
…………………………………………………….
ഏപ്രിൽ 5 2023 ഡൽഹിയിലെ കിസാൻ മസ്ദൂർ സംഘർഷ് റാലി കണ്ടപ്പോൾ

അനിയൻ പുലികേർഴ്‌

By ivayana