വിടുവായത്തം
പറഞ്ഞുപറഞ്ഞ്
അഴുകിനാറിപ്പുഴുത്ത
വായകൾ
ഇനിമുതൽ മാസ്ക്കുകൾകൊണ്ടു
മൂടിക്കെട്ടിയിരിക്കും

ചിരിച്ചുകൊണ്ട്
കഴുത്തറുക്കുന്നവൻറെ,
പുഞ്ചിരിച്ചുവന്ന്
പിന്നിൽ നിന്നും
കുത്തുന്നവൻറെ
ചുണ്ടുകളൊക്കെ
മാസ്ക്കുകളാലിനി
മറഞ്ഞിരിക്കും

കൂടുപൊളിയുമ്പോൾ
പരക്കംപാഞ്ഞ്
കടിച്ചുപറിച്ചുമുറിക്കുന്ന
നീറുകളെപ്പോലെ
കരളുനീറ്റിയ്ക്കുന്ന
കള്ളങ്ങൾ
പൊഴിച്ചുകൊണ്ടേയിരിക്കുന്നവായകൾ
മാസ്ച്കുകളാലിനി മൂടിയിരിക്കും

അധികാരത്തിന്റെ
അധിനിവേശങ്ങളാൽ
അത്യന്താധുനികതയുടെ
നുകത്തിൽ പൂട്ടിക്കെട്ടി അടിമളാക്കി,
ധാർഷ്ട്യത്തോടെ
മെക്കിട്ടുകേറുമ്പോൾ
നിസ്സഹായമായി
വിതുമ്പിയേക്കാവുന്ന
ചുണ്ടുളെയൊക്കെ
മാസ്കുകളാലിനി
ഒളിപ്പിച്ചുവെച്ചേക്കുക

വർണ്ണവെറിയുടെ
മുൻവിധികളാലോ
പൂർവ്വസൂരികളുടെ
പാരമ്പരൃഗർവ്വിനാലോ
വേർതിരിച്ച് തിരിച്ചുനിർത്തി
നിസ്സാരവത്കരിക്കുമ്പൾ
ഇളിഭൃമായി
പ്പോയേക്കാവുന്ന
മുഖങ്ങളൊക്കെയും
മാസ്ക്കുകൾകൊണ്ട്
മൂടിവെച്ചേക്കുക

ആകാരവടിവുകളുടെ
അസുന്തലതകളാലോ
ലിംഗവൃത്യാസങ്ങളുടെ
ക്ഷമതാന്തരങ്ങളാലോ
ക്ഷുഭിതമായി വിറപൂണ്ടേക്കാവുന്ന
ചുണ്ടുകളെ
മാസ്ക്കുകൾകൊണ്ട്
മറച്ചുവെച്ചേക്കുക

കാലം എല്ലാവർക്കുമായി
കാലാതീതരായിരിക്കാൻ
കരുതിവച്ച കവചം!
കരുതലോടെ
എടുത്തണിഞ്ഞേക്കുക!!

www.ivayana.com

By ivayana