രചന : മംഗളൻ എസ്✍

ജീവിതമോഹങ്ങൾ ചേർത്തുപിടിപ്പിച്ചു
ജീവിതനൗക പണിതീർത്തെടുത്തവർ
ജീവന്റെ ചരടിൽ പായകൊരുത്തിട്ടു
ജീവത്തുടിപ്പുള്ള പായ്ക്കപ്പലൊന്നാക്കി

ജീവിത നൗകയിലവർ ചേർന്നിരുന്നു
ജീവിതക്കര തേടി നീറ്റിലിറക്കി
ജീവിതഗതിയാം ചരടവൾക്കേകി
ജീവനാം പങ്കായമവൻ കൈയിലേന്തി..

അകലെയാം മറുകര തേടി നൗക
അലകളാം ജീവൽത്തിരനീക്കിനീങ്ങി
അതിശക്തമായി ക്കൊടുങ്കാറ്റുവീശി
അലകടൽത്തിരകളുയർന്നുപൊങ്ങി..

സ്വപ്നതീരത്തിലവരണയുമ്മുമ്പേ
സ്വപ്നങ്ങൾ നിറച്ചൊരാനൗക മറിഞ്ഞു
സ്വപ്നങ്ങളവർക്കൊപ്പം കടലിൽ മുങ്ങി
സ്വർഗ്ഗത്തിലേക്കിരുവരും യാത്രയായി.

By ivayana