രചന : മിനി സജി ✍

പൊട്ടിക്കീറിയ ജീവിതം .
ആൺ ,പെൺ തൈകൾ വിലപേശിവാങ്ങുമ്പോൾ പ്രതീക്ഷയുണ്ടാരുന്നു.
വെള്ളമൊഴിക്കാൻ പറഞ്ഞപ്പോൾ
പരസ്പ്പരം കുറ്റപ്പെടുത്തി
മുഖം നോക്കാതെയിരുന്നപ്പോഴാണ്
വെറുപ്പിൻ്റെ നഖം വളർന്ന്
മാന്തിക്കീറി ചിന്തകൾ
വികൃതമായത് .
ഇഷ്ടങ്ങളുടെ കൊമ്പിൽ
ചേർന്നിരുന്നവർ
രാത്രികളിൽ
ദുഷ്ടതയുടെ
പതം പറച്ചിൽ
ഒടുവിൽ
പൊട്ടിക്കീറിയ ജാതിക്കാപോലെ
നടുവിൽ മക്കളങ്ങനെ.
ഞാൻ ശരിയെന്നും
നീ തെറ്റെന്നും പറഞ്ഞു തുടങ്ങിയപ്പോഴാണ്
അതിരുകളിൽ മരം നട്ട് മതിലുയർത്തിയത്.
ബാല്യവും കൗമാരവും കടന്ന്
യൗവ്വനത്തുടിപ്പിൽ
നിറയെ തളിർത്ത്
കായ്കൾ മൂത്തപ്പോഴാണ് പൊട്ടിക്കിറിയത്.
മക്കൾ
നോക്കിനിൽക്കെയാണ്
വികൃതമായ ശരീരം കുഴിച്ച് മൂടിയത്.


മിനി സജി

By ivayana