രചന : ലത്തീഫ് കല്ലറയിൽ✍

പഴയ കാല നേതാക്കൾ
ഏണിപ്പടികൾ
നടന്നു കയറിയവരാണ്.
ഓരോ പടികൾ കയറുമ്പോഴും
ഹൃദയമിടിപ്പിനൊപ്പം
നാടിന്റെ സ്പന്ദനം കേൾക്കാം.
കയറുന്ന പടികളിൽ
കല്ലുകളും മുള്ളുകളും ഏറ്റ്
കാലിടറി വീഴാം.
മതിയെന്നു് തോന്നാം.
കൊണ്ടും കൊടുത്തും
തൊട്ടും തലോടിയും
ജീവിതത്തിന്റെ
ഉയർച്ചയും താഴ്ചയും
സന്തോഷവും സങ്കടവും
വെറുപ്പും സ്നേഹവും
കാണുകയും കേൾക്കുകയും
അനുഭവികുകയുമാവാം.
കൈവരികളിൽ നിന്നും
അഴുക്കും ചെളിയും
ചോരയും വിയർപ്പും
ശരീരത്തിലാവാം.
ഊരി പിടിച്ച വാളിന് മുന്നിലും
നിവർത്തി ഓങ്ങിയ കഠാരക്കു്
ചാരെയും
നിർഭയത്വത്തോടെ
ധീരമായി പടികൾ
ചവിട്ടി കയറിയവരാവാം.
ചിലർ ലിഫ്റ്റിൽ
സ്വസ്ഥം കയറി
വന്നവരാണ്.
ഒരു പടികളും കാണാതെ
കയറാതെ അധികാര
കസേരയിൽ അനായാസം
ഇരിക്കുന്നവർ.
ഏണിപ്പടികൾ
ചവിട്ടി കയറിയവരെ
നിങ്ങൾ നിന്ദിക്കരുത്,
ജനങ്ങളെയും.

By ivayana