കടലിന്റെ അങ്ങേത്തലയ്ക്കൽ മേഘങ്ങളാൽ കെട്ടിയുറപ്പിച്ച ഒരു കോട്ട ഉണ്ട് , സ്വർണ്ണതിളക്കമുള്ള ഏഴോ എട്ടോ പടിക്കെട്ടുകൾ ഓടിയെത്തുന്നത് കമനീയമായകടലിന്റെ അങ്ങേത്തലയ്ക്കൽ മേഘങ്ങളാൽ കെട്ടിയുറപ്പിച്ച ഒരു കോട്ട ഉണ്ട് , സ്വർണ്ണതിളക്കമുള്ള ഏഴോ എട്ടോ പടിക്കെട്ടുകൾ ഓടിയെത്തുന്നത് കമനീയമായ കോട്ടവാതിലിലേക്കാണ്,അതിനൊരൊറ്റ പാളിയായിരുന്നു , ഒരു പക്ഷെ കാവൽക്കരില്ലാത്ത ഒരു കോട്ടവാതിൽ ഇത് മാത്രമായിരിക്കും.ഏഴര കട്ട തേക്ക് ആയിരുന്നു ആ കോട്ട വാതിൽ .മുട്ടൻ മുതല തിരമാലകൾക്കു പോലും പ്രവേശനം നിഷേധിക്കാൻ കെല്പുള്ളത് , കോട്ടയിലെ അന്തേ വാസികൾക്ക് സ്വർഗം തന്നെയാണെന്ന് മറ്റു തിരമാലകളുടെ സ്വതേവയുള്ള പ്രചാരണം.

ആ കോട്ടയിലേക്ക് പ്രവേശനം കിട്ടാഞ്ഞതിന്റെ അമർഷം മുഴുവൻ ആ മുതല തിരമാല കരയോട് തീർത്തു ,ആഞ്ഞ് ഒരടി വെച്ച് കൊടുത്തു, കരയുടെ മാറ് പിളർന്നു പോകത്തക്കതായ ഒരടി , പ്രായം കൂടുന്തോറും ആ കോട്ടയ്ക്കുള്ളിൽ കേറാനുള്ള സാധ്യത കുറഞ്ഞുകൊണ്ടിരിക്കുമത്രേ ,തിരമാലകളുടെ ഇടയിൽ പതഞ്ഞു പരന്ന ഒരു സത്യമായിരുന്നു അത് , ആ വാതിലിനു നല്ല ശക്തിയാ അല്ലെ ,കുഞ്ഞൻ തിരമാല മുറുമുറുത്തു , അവന്റെ അച്ഛൻ പറഞ്ഞു കൊടുത്തതും പകർന്നു കൊടുത്തതുമായ കോട്ട പ്രവേശത്തെക്കുറിച്ചു അവനും വാചാലനായി ,രാത്രിയിൽ ഓളമുണ്ടാക്കാതെ പാത്തും പമ്മിയും ഒക്കെ വാതിലിന്റെ പടിക്കൽ കൂടി ഇഴഞ്ഞു വാതിൽ പൂർണ ശക്തിയോടെ തള്ളി നോക്കിയ വിരുതൻ തിരമാലയും അവരുടെ കൂട്ടത്തിലുണ്ട് ,വാതിലിനുണ്ടോ കുലുക്കം ഒരടി പോലും അനങ്ങിയില്ല .തിരമാലകൾ ചെറുതും വലുതും തലമുറകൾ വ്യത്യാസമില്ലാതെ മത്സരിച്ചു വാതിലിൽ മുട്ടിയ കഥകളും ആ സമുദ്രത്തിൽ പരന്നു കൊണ്ടിരുന്നു , അവരിലെ ഉപ്പുരസം പോലെ . സംഘബലം അല്ലെങ്കിൽ ആൾബലം കൊണ്ട് നമുക് നേടാം എന്ന് കരുതി ഒത്തൊരുമിച്ചു വാതിലിൽ തള്ളിയ തിരമാലകൾക്കും നിരാശയായിരുന്നു ഫലം ,ആ വാതിൽ ചെറുതായിട് ഒന്ന് പിറകോട്ട് നീങ്ങിയെങ്കിലും പത്തു മാപ്പിള കല്ലസിമാരുടെ ശക്തിയോടെ തിരമാലകളെ തള്ളി തെറിപ്പിച്ചു ആ വാതിൽ. കോട്ടയ്ക്കകത്തെ സ്വർണ തളികയിലായിരിക്കും ഭക്ഷണമൊക്കെ വിളമ്പുക, അവിടെ ഭൃത്യന്മാർ കാണും , അവർ നമ്മുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചു ഭക്ഷണം വിളമ്പും എന്ന് കുട്ടിത്തം വിട്ടുമാറാത്ത കുഞ്ഞന്മാർ തമ്മിൽ പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷെ ആരായിരിക്കും അവടെ ആ കോട്ടയ്ക്കുള്ളിൽ ജീവിക്കുന്നത് ,

കുഞ്ഞൻ തിരമാലകൾ തമ്മിൽ ചോദിച്ചു ,
ചോദ്യം ന്യായമുള്ളതാണ് എന്ന് തിരിച്ചറിഞ്ഞ മുത്തച്ഛൻ തിരമാല അവരോട് ആ രഹസ്യം പങ്കുവെച്ചു, ഇത് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ് , തലമുറ തലമുറയായി ഞങ്ങൾ പറഞ്ഞു കൊടുക്കുന്നതാ , എല്ലാ വർഷവും മാനത്തു ചന്ദ്രക്കല, നല്ല വെള്ളിയുടെ നിറമുള്ള ചന്ദ്രക്കല തെളിയുന്ന ദിവസം ആ വാതിൽ തുറന്നിടും, അപ്പൊ തുഴഞ്ഞും നീന്തിയും ഇഴഞ്ഞും ഒക്കെ കേറിയവരാണ് അവടെ ജീവിക്കുന്നത് ,അന്ന് അവിടെ കേറാൻ പറ്റാത്തവരാണ് ഇവിടെ കിടന്നു അലയടിക്കുന്നത് , ഇത്രെയും പറഞ്ഞിട്ട് മുത്തശ്ശൻ തിരമാല പതഞ്ഞു പൊങ്ങി കരയിലേക്ക് നീന്തി ,കരയിലേക്ക് അടിഞ്ഞു കൂടിയ മുത്തച്ഛൻ തിരമാല തെല്ലൊരു വിഷമത്തോടെ കരയിലേക്ക് തല ചായ്ച്ചു ,കാറ്റു വീണ്ടും ആ മുത്തച്ഛന്നെ തിരികെ വിളിച്ചു ,സമയം ആയി തിരിച്ചു പോവാൻ എന്ന് കാറ്റു പറഞ്ഞപ്പോഴാണ് മുത്തച്ഛന്റെ കണ്ണ് കലങ്ങിയത് കാണുന്നത് .മുഖമുയർത്തി മാനത്തു വെള്ളി കലയുടെ ലാഞ്ചനയ്ക് മാനത്തു കണ്ണോടിച്ചു മുത്തച്ഛൻ . സ്വർണ്ണ പടിക്കെട്ടിൽ തലയടിച്ചു ആത്‍മഹത്യ ചെയ്ത വെള്ളി തിരമാലയുടെ കഥയും കുഞ്ഞൻ തിരമാലകൾക്കു അദ്‌ഭുതവും ഒപ്പം നിരാശയും പകർന്നു , കരയിന്നു കാറ്റിന്റെ സഹായം അഭ്യർത്ഥിക്കാതെ ചന്ദ്രക്കല തെളിഞ്ഞ ദിവസം ആഞ്ഞു നീന്തി വെള്ളി തിരമാല ,പക്ഷെ അവിടെ എത്തുന്നതിനു മുന്നേ മാനത്തെ ചന്ദ്രക്കല മാഞ്ഞു പോയ്, കോട്ട വാതിൽ അടയുകയും ചെയ്തു, നിരാശനായി സ്വയം പടിക്കൽ തല തല്ലി ചത്ത് ആ വെള്ളി തിരമാല, അന്ന് സ്വർണ പടിക്കെട്ടിനു തിളക്കം നന്നേ കുറവായിരുന്നു ,തിരമാലയുടെ ചോരയിൽ പടിക്കെട്ടും വിഷാദ മൂകയായി തല കുനിച്ചു .

വെള്ളി തിരമാല ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു ,പക്ഷെ എന്ത് കൊണ്ടോ കാറ്റു അവനെ സഹായിച്ചില്ല ,എന്ന് ഒരു പരോക്ഷമായ കടല്വര്ത്താനം തെക്കും വടക്കും പതഞ്ഞു നടന്നു . തിരമാലകൾ ഇന്നും ആ ചന്ദ്രക്കല തെളിയുന്നതും നോക്കി അക്ഷമയോടെ നീന്തി തുടിക്കുന്നു, കരയെ പുണരുന്നു, തിരികെ നീന്തുന്നു ,കുഞ്ഞൻ തിരമാലകൾക്കു എങ്ങനെ എങ്കിലും ആ കോട്ടയിൽ കേറാൻ തിടുക്കമായി
ഒരു പക്ഷെ ഇതൊരു പോരാട്ടമാകാം , അവരുടെ അച്ഛനമ്മമാർക്ക് നേടാൻ പറ്റാത്തത്
മക്കൾ നേടാൻ ശ്രമിക്കുന്നത് ഒരു പോരാട്ടം തന്നെയാ…
സങ്കടം വന്ന കടൽ ഒരുപാട് പതയ്ക്കും എന്നാണത്രെ , തിരമാലകളുടെ സ്വപ്നഭൂമിയിൽ പ്രവേശിക്കാൻ പറ്റാത്തതിന്റെ നിരാശയായിരിക്കാം അവർ കരയോട് കാണിക്കുന്നത്, അതും പല രൂപത്തിൽ ..

സിഗരറ്റിനു തീകൊളുത്തി ,ചുട്ടു പഴുത്ത ആലയിലെ തീക്കട്ട പോലെ സിഗരറ്റ് പ്രകാശിച്ചു ,ആദ്യം ശ്വാസം എടുത്ത് നന്നായി ആസ്വദിച്ച് പുക എടുത്തും പുറത്തേക്ക് തള്ളി , കീഴ് ശ്വാസം പോയതും വളരെ വേഗത്തിൽ ആയിരുന്നു ,കാര്യം പാറപൊട്ടിൽ സാധിച്ചതിനു ശേഷം ഒരു കുഞ്ഞൻ തിരമാല എന്റെ പിന്നാമ്പുറം തഴുകി കൊണ്ട് വേഗം തിരിച്ചു പോയ് , കോട്ടവാതിലിലേക്കുള്ള തിടുക്കപ്പാച്ചിലായിരിക്കാം …

By ivayana