രചന : വിനോദ് കുമാർ ✍

ആരാണ്ട…. മൈ…..!! ആടുന്ന കാലുകൾ നിയന്ത്രിക്കാൻ കഴിയാതെ, സഹായത്തിന് പോസ്റ്റിൻമേൽ പിടിച്ചും …!! ഏത് കു….. കൾ വന്നാലും ഇബടെ പ്രശ്നം ല്ല്യ!! കുഴഞ്ഞ നാക്കിൽ നിന്നും വീഴുന്ന ശബ്ദശകലങ്ങൾ.
അന്റെ അമ്മേടെ… പൂ…..!! കൂത്തി….. മോളെ!


ആരോടാണ് ഇതൊക്കെ പറയുന്നതെന്ന് അങ്ങേർക്ക് പോലും വ്യക്തമല്ല!. ഫിറ്റായാൽ വീടെത്തുന്നതുവരെ ചുരുളി ആണ്… സെൻസർ ചെയ്യാത്ത ചുരുളി!!….. ആ ഏരിയയിലുള്ള പിള്ളേർ മുഴുവനും മൂപ്പരുടെ പച്ചമലയാളം പറഞ്ഞു വളർന്നവരാണ്…
വർഷങ്ങൾ പിന്നിലേക്ക്, ഒരു രാത്രി ദൃശ്യം!.


കീഴൂര് റേഷൻ കട സ്റ്റോപ്പ്!! ” മൈത്രി” ….
ഹെൽനി ടീച്ചർടെ വീട്, മതിൽ, അടഞ്ഞ ഗേറ്റ്, ഭീകരന്മാരായ രണ്ടു നായ്കൾ….. റോഡിൽനിന്ന് ഇച്ചിരി ഉയരത്തിൽ ആയതിനാൽ ചെരിച്ച് പണിതിട്ടുള്ള നിരപ്പിൽ മദ്യത്തിന്റെ വാട പോകാൻ കാത്തിരിക്കുന്ന രണ്ട് സുഹൃത്തുക്കൾ ( രംഗത്ത് )..
ശൂ…. ശൂ…. വാടാ… ( നായ്ക്കൾ പരസ്പരം നോക്കുന്നു ) ന്നട്ട് മനസ്സില്ലമനസ്സോടെ വിളിച്ചിടത്തേക്ക് നീങ്ങികിടക്കുന്നു… നാക്ക് നീട്ടി. ഉഴുന്നുവട പൊതിഞ്ഞു കൊണ്ടുവന്ന എണ്ണമയം ഉള്ള പേപ്പറിലെ രാഷ്ട്രീയം ഉറക്കച്ചടവോടെ കിടന്നിരുന്ന നായ്ക്കളോട് ഘോരഘോരം പ്രസംഗിക്കുന്ന എന്റെ സുഹൃത്ത്!! ” രാഷ്ട്രീയം നായ്ക്കൾക്ക് പോലും വേണ്ട “!. പേജ് മറിക്കുന്നു, അപ്പുറത്തെ പേജിൽ ” കിന്നാരത്തുമ്പികൾ “
ങ്യ.. ഹാ ഹാ!! മണിച്ചേട്ടന്റെ ചിരി!! ( സുഹൃത്ത് മിമിക്രി ആണ് ) ” ബാറിൽ ബെയറർമാർ സാധനം കൊണ്ട്വരാൻ വൈകിയാൽ, പെട്ടന്ന് ഭരത് ചന്ദ്രനാവും, കമ്മീഷണറാവും. ” ഷക്കീല ചിരി…. ഗോപു ന്നുള്ള വിളി… ങേ ന്ത്!! കിന്നാരത്തുമ്പികളുടെ കഥ നായ്ക്കൾ സാകൂതം കേട്ട് അറ്റെൻഷനിൽ ഇരിക്കുന്നതാണ്…… ഞാൻ പിന്നെ കണ്ടത്!!.
കന്നിമാസം ആണോ 🤔


അടുത്ത കിടന്നിരുന്ന 1210 ലോറിയിൽ നിന്ന് ശബ്ദം കേട്ട് ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന പൂച്ച ഈ രംഗം കണ്ടു കോപത്തിൽ മുഖം ചൊറിഞ്ഞു! മല്ലികേച്ചിയുടെ തെങ്ങോലമേൽ ഞാന്ന് കിടന്നിരുന്ന വവ്വാൽ, ഇക്കഥ കേൾക്കാൻ വയ്യാതെ നീണ്ട ചിറക് വിടർത്തി പട.. പട ശബ്ദത്തിൽ പറന്നുപോയി….!! പാലൊളി ചന്ദ്രൻ, കഥ കേൾക്കാൻ മേഘങ്ങൾക്കിടയിൽ നിന്ന് പ്രത്യക്ഷനായി..
“” ഇതൊന്നും കഥ പറയുന്ന എന്റെ സുഹൃത്തിനെയോ കഥ കേൾക്കുന്ന നായ്ക്കളെയോ ബാധിച്ചില്ല!””.


ഈ നായ്ക്കൾ പണ്ടേ ഭയങ്കരമാരാണ്… ഒരു പൂച്ചയെ അകത്തേക്ക് കയറ്റില്ല, എന്തിന് കോഴിയേപ്പോലും!! അബദ്ധത്തിൽ കയറിയ ഒരു കോഴിയുടെ അങ്കവാല് ഇവന്മാർ രണ്ടുംകൂടി കടിച്ചു പറിച്ചെടുത്തു!! അങ്കവാലില്ലാത്ത കോഴി പിന്നീട് നാണക്കേടുകൊണ്ട് കീഴൂർന്ന് സ്ഥലം വിട്ടു എന്നാണ് കേൾവി!! പാലുമായി ചെന്ന ഭാസ്കരേട്ടന്റെ തോർത്തുമുണ്ട് കടിച്ചെടുത്ത നായ്ക്കൾ!! ശേഷം പാവം ഭാസ്കരേട്ടൻ ചേമ്പില കൊണ്ട് മറച്ചാണ് അന്ന് രക്ഷപ്പെട്ടത്!!.. കുഞ്ഞായിരിക്കുമ്പോൾ പഞ്ഞിക്കെട്ട് പോലെ നല്ല ഭംഗിയായിരുന്നു കാണാൻ. കണ്ടുനിൽക്കുന്നവർക്കെല്ലാം ഒന്ന് താലോലിക്കാൻ തോന്നും..!


ഡാ വാ…. ഇപ്പൊ കുഴപ്പമില്ല!! വാ പോകാം… അവനെയും കൂട്ടി നേരെ കിഴൂർ സെന്റർ അവിടുന്ന് നേരെ അവനെ വീട്ടിൽ ഇറക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ…. സെന്റർ ന്ന് വണ്ടി ഓഫ്‌ ആക്കാം പിന്നെ വീട് വരെ എത്തും!! വണ്ടിയുടെ സൗണ്ട് വീട്ടുകാർ കേൾക്കില്ല!!. അപ്പൊ ചെറിയൊരു മഴ ചാറി… ആ ഊക്കിന് വണ്ടി ഓഫ്‌ ആക്കി നേരെ വീട്ടിലേക്ക്, കൂടെ സുഹൃത്തും. സൈഡ് റൂം ശബ്ദമുണ്ടാക്കാതെ തുറന്ന് മെല്ലെ അകത്തേക്ക് കടന്നു… വേഗം ഉറങ്ങി….!!


ഡാ എണീക്ക് എനിക്ക് ബാത്‌റൂമിൽ പോണം. പോടാ മൈ….!! വാടാ പ്ലീസ്!! ന്നാ നേരെ കുളിക്കാൻ പോയാലോ? തണുത്ത വെള്ളത്തിൽ കുളിച്ചാൽ കെട്ടും വിടും!! ബാത്‌റൂമിൽന്ന് സോപ്പും തോർത്തും എടുത്ത് നേരെ സീനേട്ടന്റെ വീടിന്റെ സൈഡ്ലൂടെ നാരായണേട്ടന്റെ പറമ്പിലേക്ക്… അവിടുന്ന് കാര്യം സാധിച്ചു നേരെ കുളത്തിലേക്ക്..


ചണ്ടി മൂടിക്കിടക്കുന്ന കുഞ്ഞ് കുളം! പണ്ടത്തെ പ്രതാപം വിളിച്ചോതുന്ന കൽപ്പടവുകൾ മാത്രം. വലതുവശത്ത് അരികിലായി അങ്ക് ണ്ട്!! അത് നേരെ കീഴൂർ അമ്പലക്കുളത്തിലേക്കാണെന്ന് തള്ളൽ!!!. കണ്ണീരു പോലുള്ള തണുത്ത വെള്ളം!! മുങ്ങി പൊന്തിയാൽ തണുപ്പ്!! വെള്ളത്തിനോ ചൂട്!!
വെള്ളത്തിൽ കണ്ണ് തുറന്നാൽ.. മറ്റൊരു ലോകം കാണാം!! വളഞ്ഞു പുളഞ്ഞു നീന്തിത്തുടിയ്ക്കുന്ന മത്സ്യങ്ങളുടെടെയും മറ്റു ജലജീവികളുടെയും….ആവാസവ്യവസ്ഥ!!


കുളികഴിഞ്ഞ് തിരിച്ചു വരുമ്പോൾ ആൾക്കൂട്ടം കണ്ടു.. ങേ ന്ത് പറ്റി. വേഗം അങ്ങോട്ട് നടന്നു!! . ഞങ്ങൾ അങ്ങോട്ട് പോകുമ്പോൾ അദ്ദേഹം ഇവിടെ തൂങ്ങി…!! ഇല്ല ഞങ്ങൾ കണ്ടിട്ടില്ല, കണ്ടെങ്കിൽ..” പേടിച്ചു ഒച്ചവെച്ചേനെ “!!… ഒന്നേ നോക്കിയിള്ളൂ!!.. മനസ്സിലുണ്ട് ഫിറ്റായി റോഡും എടുത്തുപോകുന്ന….. അത് മതി!!.

By ivayana