രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍

പൂരം പൂരം തൃശൂർ പൂരം
കേമം കേമം ബഹുകേമം
താളം മേളം ഇലത്താളം
കൊട്ടിക്കേറും ചെണ്ടമേളം

കുഴലും കൊമ്പും ഗംഭീരം
മേളക്കൊഴുപ്പ് കെങ്കേമം
നെറ്റിപ്പട്ടം വെഞ്ചാമരം
ഗജരാജന്മാരുടെ തലയാട്ടം

ചുറ്റമ്പലത്തിലെ തിരിനാളം
ചുറ്റുവിളക്കിന്റെ ഉത്സാഹം
ആനപ്പുറത്തേറി തിടമ്പേറ്റി
ശീവേലി തൊഴുതു ജനക്കൂട്ടം

പൂരപ്പറമ്പിലെ ജനസാന്ദ്രത
പൂരങ്ങളിൽ വെച്ച് മഹാപൂരം
ആനപ്പുറത്തുള്ള കുടമാറ്റം
കാണുമ്പോൾ ആനയ്ക്കാനന്ദം

ആർത്തുവിളിച്ച് ജനസാഗരം
പൂരം കാണാൻ പുരുഷാരം
കുട്ടികൾക്കത്ഭുതം ആനന്ദം
ചുറ്റി നടക്കുന്നു കൗമാരം

നാടാകെ പൂരപ്പറമ്പിലെത്തി
ആഘോഷമാക്കും മഹാപൂരം
പ്രസാദം വാങ്ങാൻ തിരക്കായി
നിവേദ്യങ്ങളെല്ലാം രുചിയിയി

ഭഗവാനെ തൊഴുത് വലം വെച്ച്
മനസുകൾ ഒരുപാട് പ്രാർത്ഥിച്ചു
വെടിക്കെട്ടിനായി കാത്തിരുന്നു
ശബ്ദമുഖരിതമായി വാനം

വർണ പ്രപഞ്ചത്തിൻ തേരോട്ടം
കണ്ടു മതിയാവാതെ കണ്ണോട്ടം
പൂരം പൂരം തൃശ്ശിവപേരൂർ പൂരം
കാത്തിരിക്കാമിനിയടുത്ത വർഷം

തൃശൂർക്കാരുടെ മനമാകെ
ആവേശം കൊള്ളുമീ പൂരം
പൂരം പൂരം തൃശൂർ പൂരം
കേമം കേമം ബഹുകേമം

വരണം വരണം വരും കൊല്ലം
വന്നു തൊഴുകണം ഭഗവാനെ
കാണണം കാണണം ഭഗവാനെ
കണ്ടു നിറയ്ക്കണം മനമാകേ…

മോഹനൻ താഴത്തേതിൽ

By ivayana