കറുത്തവളെന്ന് മുദ്രകുത്തി പിറന്ന നാൾ തൊട്ടേ ഭ്രഷ്ട്….
കീറിയ ചേലയാൽ ശൈശവം വിശപ്പിന്റെ വിളിയാൽ ഭിക്ഷാടനം …
കാലത്തിൻ മാറ്റങ്ങൾ നിരവധി അവൾ തൻ അംഗലാവണ്യം ആശ്ചര്യം ….?
അകന്നവരെല്ലാം തിടുക്കത്തിൽ അടക്കം പറഞ്ഞതും അടുത്തതും സത്യം ….
വർണ്ണമെഴും ദാവണിക്കുള്ളിലേ കറുത്ത ലാവണ്യം മദിച്ചു നില്ക്കുകിൽ ….
ഉറക്കം കെടുത്തി പൂതിയേകീ നിറയൗവ്വനം
പലരിലും പലതരത്തിൽ …..
ഉടച്ചുവാർക്കാൻ കണ്ണടച്ചിരുട്ടാക്കി പാത്തും പതുങ്ങിയും വെളുത്തവർ നല്ലവർ …!
ഒടുവിൽ പാതിവഴിയിലന്ത്യം… പലതരം കരസ്പർശം , കടലരികേ ആൾക്കൂട്ടം .
കറുമ്പിയുടെ അടിവയറ്റിൽ വെളുത്ത ബീജങ്ങൾ തൻ നിറകുടം …..
ആശ്ചര്യമതിശയ മീതാർക്കുമേ തെല്ലും ഇല്ലാ പോലും …???