രചന : രമണി ചന്ദ്രശേഖരൻ ✍

ഭാരതമണ്ണിൽ ധീരത കാട്ടിയ
രക്തസാക്ഷികളേ..
നാടിനു വേണ്ടി അണയാക്കനലായി
ജ്വലിച്ചു നിന്നവരേ
സിന്ദാബാദ്… സിന്ദാബാദ്.

ദുരിതക്കടലിൽ മുങ്ങാതെന്നും
ഉറച്ചു നിന്നവരേ..
പിടയും മനസ്സിൻ സങ്കടമെല്ലാം
മാറ്റിവെച്ചവരേ..
സിന്ദാബാദ്…. സിന്ദാബാദ്.

നമ്മളു കൊയ്യും വയലുകളെല്ലാം
നമ്മുടേതെന്നു പറഞ്ഞവരേ..
പുതിയൊരു വിപ്ലവഭേരിയൊരുക്കി
ചങ്ങല പൊട്ടിച്ചെറിഞ്ഞവരേ..
സിന്ദാബാദ്…. സിന്ദാബാദ്.

നല്ലൊരുനാളെയെ വാർത്തെടുക്കാൻ
തെരുവിലലഞ്ഞവരേ…
തളർന്നു പോകാതുറച്ചു മണ്ണിൽ
ചെങ്കൊടി പാറിച്ചവരേ…
സിന്ദാബാദ്… സിന്ദാബാദ്.

ഞങ്ങൾ കൊതിച്ചൊരു നാടിൻ വാതിൽ
തുറന്നു തന്നവരേ…
അടിമകളല്ലാ ഉടമകളാണെ –
ന്നുറക്കെപ്പറഞ്ഞവരേ ..
സിന്ദാബാദ്.. സിന്ദാബാദ്.

സമരാങ്കണത്തിൽ പൊരുതി മരിച്ച
ധീര സഖാക്കളേ…
കൈകളുയർത്തി മുഷ്ടി ചുരുട്ടി
സിന്ദാബാദ് വിളിക്കട്ടേ …
സിന്ദാബാദ്…. സിന്ദാബാദ്.

രമണി ചന്ദ്രശേഖരൻ

By ivayana