രചന : സതി സുധാകരൻ പൊന്നുരുന്നി✍

കാടുവിറപ്പിച്ചോടി നടന്നു
കൊമ്പന്മാരിലരിക്കൊമ്പൻ
കാട്ടിലെ ഗജരാജാവെന്നതുതോന്നി
മസ്തകമൊന്നുയർത്തി നടന്നു.
കാടുകുലുങ്ങി നാടുകുലുങ്ങി
ചിഹ്നം വിളിയോടോടി നടന്നു.
കാട്ടിലെ വൻ മരമൊന്നു കുലുങ്ങി
പക്ഷികളെല്ലാം പാറി നടന്നു.
പേടിച്ചോടി വാനര വൃന്ദo
പർവ്വത മുകളിൽ കയറിയിരുന്നു.
ജീവന്മരണ പോരാട്ടവുമായ്
വനപാലകരും കൂടെ നടന്നു.
കളളക്കൊമ്പനരിക്കൊമ്പൻ
അവരെപ്പറ്റിച്ചോടി നടന്നു.
‘കാടും താണ്ടി പുഴയും താണ്ടി
നാട്ടിലിറങ്ങിയരിക്കൊമ്പൻ .
അരിയും തിന്നു കരിമ്പും തിന്നു,
വാഴക്കുലകൾ പലതും തിന്നു.
തുമ്പിക്കൈയ്യാൽതേങ്ങാക്കുലകൾ
പിഴുതെടുത്തവൻ ദൂരെയെറിഞ്ഞു.
നാട്ടാരെല്ലാം പേടിച്ചോടി
വീട്ടിനുള്ളിൽ കയറിയൊളിച്ചു.
വനപാലകരും ചെണ്ടകൾകൊട്ടി’
കൊമ്പനെ ഓടിച്ചിട്ടുകാട്ടിൽ
കൂട്ടരുമൊത്തു’ മദിച്ചു നടന്നു
പനം പട്ടകൾ തിന്നു രമിച്ചു.
നാട്ടാർക്കെല്ലാം ഭീതി പരത്തി
കൊമ്പുകുലുക്കി നടന്നു വീരൻ
നല്ലൊരു ശീലം പഠിപ്പിക്കാനായ്
വനപാലകരും കൂട്ടരുമൊത്ത്,
വേറൊരു കാട്ടിന്നുള്ളിലതാക്കി.
…………..

സതി സുധാകരൻ

By ivayana