രചന : മുഹമ്മദ് വല്ലംചിറ ✍
കേരള കഥ പറയുന്ന സിനിമ ഞാൻ കണ്ടിട്ടില്ല. സുഖകരമല്ലാത്തഏതാനും പരസ്യനുറുങ്ങുകളുള്ളവാർത്തകൾ കാണാനിടയായി.
വിവാദ വ്യവസായത്തിലൂടെപോരടിപ്പിച്ച് പരന്ന് ഒഴുകുന്ന മനുഷ്യരക്തം കുടിക്കാൻ കൊതിക്കുന്നവരുടെമനസാണ് തിരക്കഥക്ക് പിന്നിലെന്ന്തോന്നുന്നു.
കവി പാടിയിപോലെ
യുദ്ധം കഴിഞ്ഞു
കബന്ധങ്ങൾ
ഉന്മാദ നൃത്തം
ചവിട്ടി കുഴച്ചു
രാണാംങ്കണം.
എന്നൊരു ഫലം വന്നു ചേർന്നാൽപിന്നണിക്കാർക്ക് ഭരണം സിനിമക്ക് ഒരു പുരസ്ക്കാരം സിനിമക്കാരന് കേളി സ്ഥാനമാനങ്ങൾ
ധനസമൃദ്ധി….
തിരശ്ശീലയിലെ കഥാപാത്രങ്ങൾ ആടി തിമർക്കാൻ
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മുറവിളികൂട്ടുന്നവർ.
ഏതാനും നാളുകൾക്കു മുമ്പ് ഒരു ഹിന്ദിചിത്രത്തിലെ
അടിവസ്ത്രത്തിന്റെ നിറത്തിന്റെ പേരിൽ
തീയേറ്റർ ബഹിഷ്കരണവുംമറ്റ് ഭീഷണികളുംവാഗ്വാദങ്ങളുമായി
രംഗപ്രവേശനം നടത്തിയത് നാം കണ്ടതാണ്.
അതുമായി താരതമ്യം ചെയ്യുമ്പോഴാണ്
ഇപ്പോഴത്തെപുതിയ സിനിമക്കുവേണ്ടിയുള്ള… പടപുറപ്പാടിലെ
അഭിനിവേശത്തേഓരോ മലയാളിയുംതിരിച്ചറിയേണ്ടത്.
കേരള കഥക്ക് ഇല്ലാ കഥചമക്കുമ്പോൾ
മൂന്നര കോടി ജനങ്ങളെ കൂടെയാണ്
അപമാനിക്കപ്പെന്നത്.
മഹാത്മാ അയ്യങ്കാളിയും, ശ്രീനാരായണഗുരുവും,
വീ.ടി.ഭട്ടതിരിപ്പാടും വാഗ്ഭടാനന്ദൻ, ചട്ടമ്പിസ്വാമികൾ വക്കം അബ്ദുൽ ഖാദർ മൗലവി, മന്നത്ത് പത്മനാഭൻ, മിഷനറിമാർ തുടങ്ങി ഒട്ടേറെ മഹത് വ്യക്തിത്വങ്ങൾ
വിവിധവിശ്വാസികൾക്കിടയിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കും എതിരെ ശബ്ദമുയർത്തി…… നവോത്ഥാനത്തിന്
കളമൊരുക്കിയ മണ്ണാണിത്.
മേലാള കീഴാള വേർതിരിവില്ലാതെ,വിദ്യാഭ്യാസത്തിന്റെവെള്ളിവെളിച്ചം സമൂഹത്തിലാകെ പടർത്തി…
കൈരളിയുടെ മക്കൾഏകമനസോടെഒരു ബെഞ്ചിൽ ഇരിക്കാനും ഒരു പാത്രത്തിൽ നിന്ന് ഉണ്ണാനും… സഹോദര തുല്യം സ്നേഹിച്ച് ജീവിക്കുന്നതിനുള്ള വഴികളും ഒരുങ്ങി.
“ധനം ധനം സർവത്ര
കൊയ്തെടുക്കാനായിട്ട്
യന്ത്രം കണക്കെ പണിചെയ്ത്
ലാഭം മാത്രം മതിയത്രെ
സ്നേഹനീർ മാത്രം വേണ്ടത്രെ “
ഭൂത കാലം വഴിയിൽ തള്ളിയ ഒരാശയം പുതു പുത്തൻ മേൽ വസ്ത്രം ധരിപ്പിച്ച് പരസ്പരബന്ധമുള്ള സ്നേഹനൂലിന്റെ
ഇഴഅടുപ്പത്തേ
പൊട്ടിച്ചെടുക്കാനുള്ള
തന്ത്രങ്ങളാണ്
നിഴൽ ചിത്രത്തിലെ
കഥപാത്രങ്ങളിലൂടെ തെളിയാൻ പോകുന്നത്.
ഒരു നുണ പല കേന്ദ്രങ്ങളിൽ നിന്ന് ഒരേ പോലെ പ്രചരിപ്പിച്ച് സത്യമാക്കാൻ ചരട് വലിക്കുന്ന കാലമാണിത്.
ഓർക്കുക….
വർഗീയ തീ ആളികത്തുമ്പോൾ.
ഇരയുടെയും വേട്ടക്കാരന്റെയും.
വർണ്ണമോ,ദേശമോ, ഭാഷയോ വിശ്വാസമോ അടിസ്ഥാനത്തിലല്ല
നാശനഷ്ടങ്ങൾ ഉണ്ടാവുക.
സർവ്വ നാശത്തിന്… ഒരു
കനൽ മതി…..
തമ്മിലടിപ്പിക്കാൻ
വിദ്വേഷത്തിന്റെ പക പടർത്തുന്നതിന്
ചലച്ചിത്രം ചമക്കുന്നവർക്ക്
ദൈവത്തിന്റെ നാട്ടിലെ ചെങ്കോലും സിംഹാസനത്തിലുമാണ് നോട്ടം.
നമ്മുടെ മക്കളുടെ ഭാവിതുലച്ച്…
അവരുടെ സ്വൈര്യമായി… സുരക്ഷിതമായി.. ജീവിക്കാനുള്ള അവകാശത്തെ
ഹനിക്കണോ?
സഹ്യന്റെ
താഴ് വാരത്തിൽ
ജിവിക്കുന്ന
മനുഷ്യർക്ക്
ഒരു മേന്മയുണ്ട്.
മറ്റു ദേശങ്ങളെ
താരതമ്യം ചെയ്യുമ്പോൾ
സാഹോദര്യത്തിന്റെ
വേർതിരിവില്ലായ്മയുടെ
പുരോഗമനത്തിന്റെ
ഒരു മേൽ വിലാസം.
മുകളിൽ ഭരിക്കുന്നവർ ചാർത്തി തന്ന
കീർത്തി മുദ്ര
നമ്മൾ ചേരി തിരിഞ്ഞ്
നശിപ്പിക്കണോ?
സൂക്ഷിക്കുക… ശത്രുക്കൾ
പടിവാതിലിന് പുറത്തുണ്ട്.
അകറ്റിനിറുത്തുക…
ജനന മരണങ്ങൾ ഒന്നേയുള്ളു.