‘അമ്മ മരിച്ചിട്ടു നീണ്ട ഏഴ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഒരു ഹർത്താൽ ദിനം മറക്കാത്ത ഓർമ്മകൾ …
ഒരിക്കൽ അമ്മയെ വിളിക്കുമ്പോൾ ചെറുമക്കളോട് സംസാരിക്കണം എന്ന് പറഞ്ഞു’അമ്മ .. മക്കൾ മൂന്നാളോടും കുശലം അന്വേഷിച്ചു ..മക്കൾ അറിയാവുന്ന മലയാളത്തിൽ എല്ലാത്തിനും മറുപിടി കൊടുക്കന്നത് ഞങ്ങൾ രണ്ടാളും കേട്ടുകൊണ്ടിരുന്നു.അതിനുശേഷം ഫോൺ എന്നെ ഏൽപ്പിച്ചു കൊണ്ട് മക്കൾ അവരുടെ തിരക്കിൽ മുഴുകി ..എന്നോടായി ‘അമ്മ പറഞ്ഞു ..മൂത്ത മോന്റെ ശബ്ദം നിന്റെ അതുപോലെ തന്നെ ഞാൻ അവനോട് നിന്നോട് സംസാരിക്കുന്ന പോലെയാണ് പറഞ്ഞത് ..കുറച്ചു കഴിഞ്ഞു അവൻ പേര് പറഞ്ഞപ്പോളാണ് എനിക്ക് ശരിക്കും മനസ്സിലായത് ..അമ്മക്ക് അവനോട് അല്പം സ്നേഹം കൂടുതലുണ്ട് കാരണം.അവന്റെ വല്യപ്പൻറെ പേരാണല്ലോ പള്ളിയിലുംഇട്ടിരിക്കുന്നത് . എന്ന് പറഞ്ഞു അമ്മയെ ഒന്ന് ചൂടാക്കാൻ ശ്രമിച്ചു പക്ഷെ സാധാരണ ഉള്ള സംസാരം ഇല്ല .
എന്തോ പന്തികേട് തോന്നിയെങ്കിലും.’അമ്മ പറയുന്നത് മുഴുവൻ ശാന്തമായി കേട്ടുകൊണ്ടിരുന്നു ..അവസാനം വെക്കേഷന് വരുമോ എന്നൊരു ചോദ്യവും ?.. വരും എന്ന് ഉറപ്പിച്ചു പറഞ്ഞു ..പിന്നെ നല്ല ക്ഷീണം ഉണ്ട് ഉറക്കം വരുന്നു എന്ന് അമ്മ പറഞ്ഞു ‘അമ്മയോട് ഫോൺ വച്ചുകൊള്ളാൻ പറഞ്ഞു ..ഒരു ഓർമ്മപ്പെടുത്തൽകൂടി ‘അമ്മ നടത്തി ..ഇടക്കിടക്ക് ഒന്ന് വിളിക്കുക ..ഒച്ചയെങ്കിലും കേൾക്കാമെല്ലോ എന്ന് .ശരിയയാണ് പലപ്പോഴും ജോലിത്തിരക്കും സമയ വ്യത്യാസവും കാരണം വിളി കുറവായിരുന്നു .ഇന്നത്തെപ്പോലെ അന്ന് വിഡിയോകോൾ ഇല്ല കേട്ടോ .
അങ്ങനെ വെക്കേഷൻ സമയം എത്തി ഞങ്ങൾ നാട്ടിലേക്ക് പറന്നു ..കുറച്ചു നാളുകൾ അമ്മയെ പരിചരിച്ചു കൊണ്ട് ചിരിയും കളിയുമായി ഒരു ബഹളം തന്നെ ആയിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മക്ക് വേദന സഹിക്കാൻ വയ്യാതെ ആയി ..ഡോക്ടറെ കാണാൻ പോകാൻ ഞങ്ങൾ ബഹളം കൂട്ടി ,, ‘അമ്മ സമ്മതിക്കില്ല ..ഞാൻ എന്റെ വീട്ടിൽ നിന്നുമെങ്ങും പോകുന്നില്ല എന്ന ഒറ്റ മറുപിടി .പിന്നെ അവളും അമ്മയും തമ്മിൽ സംസാരിച്ചു ആശുപത്രിയിൽ കിടത്താതെ തിരിച്ചു കൊണ്ടുവരാം എന്ന ഉറപ്പിന്മേൽ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് .
അന്ന് ഡോക്ടറെ കണ്ടു മടങ്ങുന്നവഴി അമ്മക്കിഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു പക്ഷെ ‘അമ്മ കുറച്ചു മാത്രം കഴിച്ചു ..തിരിച്ചു പോരുമ്പോൾ അടുത്ത പള്ളിയുടെ കുരിശു കഴിഞ്ഞു ഉടനെ ‘അമ്മ പറഞ്ഞു ..അയ്യോ കുറച്ചു പൈസ നേർച്ചപ്പെട്ടിയിൽ ഇടണം ..ഞങ്ങൾ ഒന്നുകൂടി ചോദിച്ചു അമ്മക്ക് പൈസ നേർച്ചപ്പെട്ടിയിൽ ഇടണമോ ..ഇടണം എന്ന മറുപിടി.
ഞങ്ങൾ വണ്ടി തിരിച്ചു കുരിശിങ്കലെ നേർച്ചപ്പെട്ടിയിൽ പൈസ ഇട്ട സന്തോഷത്തിൽ ‘അമ്മ പറഞ്ഞു എന്റെ വക എല്ലാവര്ക്കും മിഠായി വാങ്ങിത്തരാമെന്ന് പ്രത്യേകിച്ച് അവൾക്ക് .. അവൾ ആണല്ലോ പറഞ്ഞു സമ്മതിപ്പിച്ചതും തിരിച്ചു കൊണ്ടുവന്നതും അത് ഞങ്ങൾ ഓക്കേ പറഞ്ഞു നേരെ വീട്ടിലെത്തി .
രണ്ടു ദിവസം അമ്മയെ പരിചരിച്ചു സ്ഥിരം കറക്കം ഒഴിവാക്കി അവിടെ തന്നെ .രാവിലെ എണീറ്റ് ‘അമ്മ അടുത്തമുറിയിൽ നിന്നും പയ്യെ ഹാളിലെത്തി .നീ എന്തെ ഇന്നെന്റെ മുടി ചീകാൻ മറന്നതെന്നു എന്ന് പറഞ്ഞു കയ്യിൽ ഒരു ചീപ്പും ഓ ശരിയാണ് ..രാവിലെ ഞാൻ എണീറ്റാൽ അമ്മയുടെ മുറിയിലെത്തുമായിരുന്നു ചീപ്പെടുത്തു മുടി ചീകി കൊടുക്കും പിന്നെ കാപ്പിയെടുത്തുകൊടുക്കും അങ്ങനെ ..എന്തോ രാവിലെ ന്യൂസ് കണ്ടങ്ങിരുന്നു പോയി .കയ്യിൽ പിടിച്ചു കൊണ്ട് അമ്മയെ ടോയ്‌ലെറ്റിലേക്ക് കൊണ്ട് പോയി അവിടെ ചെന്ന് കഴിഞ്ഞാൽ എന്നോട് കതകടച്ചു മാറിക്കോളാൻ പറയും. ഞാൻ അങ്ങനെ ചെയ്തു .
അവൾ അമ്മക്ക് കാപ്പിയുമായി വന്നു മുറിയിൽ നോക്കിയപ്പോൾ അമ്മയെ കണ്ടില്ല അവൾ ഒന്ന് പരിഭ്രമിച്ചു .പേടിക്കേണ്ട ടോയ്‌ലെറ്റിൽ ഉണ്ട് .അവൾ അമ്മയെ വിളിച്ചു അമ്മക്ക് തന്നെ എണീക്കാൻ കഴിയുന്നില്ല എന്നെ വിളിക്കുന്ന ഒച്ചകേട്ട് ഞാൻ അവിടെ ചെന്ന് വളരെ ബുദ്ധിമുട്ടി അമ്മയെ എടുത്തു കട്ടിലിലേക്ക് ഇരുത്തി.അമ്മയുടെ ഭാവവും മുഖവും വിളറിയിരുന്നു അവൾ എന്നോടായി പറഞ്ഞു സംഗതി പന്തിയല്ല വണ്ടി വിളി നമുക്ക് ഹോസ്പിറ്റലിൽ പോകാം ‘അമ്മ കേട്ടതും.. വേണ്ട എന്ന് പറഞ്ഞു ..
ഞാൻ നേരെ ചേട്ടനെ വിളിച്ചു അപ്പോളാണ് അയ്യോ ഇന്ന് ഹർത്താൽ ആണല്ലോ എന്ന് ..ചേട്ടന്റെ മറുപിടി എന്തായാലും ആറുമണിയാകട്ടെ ..അത് കേട്ടപ്പോൾ അമ്മയ്ക്കും ഒരു സമാധാനം ..
അങ്ങനെ പറഞ്ഞ പ്രകാരം ചേട്ടൻ എത്തി ഞാനും മക്കളും അവളും ചേട്ടനും എല്ലാരുകൂടി പറഞ്ഞു അമ്മയെ വണ്ടിയിൽ കയറ്റി അമ്മക്ക് മടിയായിരുന്നു.. കാർപോർച്ചിലേക്ക് ഇറങ്ങുമ്പോൾ ‘അമ്മ പറഞ്ഞു എന്റെ വീട് ..ഞങ്ങൾ ഒന്നും മിണ്ടാതെ അമ്മയെ വണ്ടിയിലേക്ക് ഇരുത്തി .
ഞാനും അവളും ‘അമ്മ പതുക്കെ ഒരു സൈഡിലേക്ക് ചെരിയാൻ തുടങ്ങി ഞാൻ തോളിലേക്ക് കയ്യിട്ടു അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചു .പിന്നെ ഡോർ അടക്കുമ്പോൾ അമ്മയുടെ കണ്ണുകൾ വീടിന്റെ മുൻവശം വീക്ഷിക്കുന്നത് ഞാനും അവളും അദ്ഭുതത്തോടെ നോക്കി ..
ഒരു വിധത്തിൽ ഞങ്ങൾ ഹർത്താലുകാരെ ഒഴിവാക്കി ഹോസ്പിറ്റലിലേക്ക് പാഞ്ഞു ‘അമ്മ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി അർബുദം വേദന കൊണ്ട് അമ്മയെ വേദനിപ്പിച്ചുകൊണ്ടിരുന്നു ഉടൻ ഞങ്ങൾ പറഞ്ഞു ഒച്ചയിൽ കരയാതെ ഇത് റോഡ് ആണ് നമ്മൾ ഉടൻ ഹോസ്പിറ്റലിൽ എത്തും ..ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി നേരെ സ്‌ട്രെച്ചറിൽ കിടത്തി ‘അമ്മ ഞങ്ങളോട് കൂടെ വരുവാൻ പറഞ്ഞു ..
അവരുടെ അനുവാദത്തോടെ ഞങ്ങൾ കൂടെ ചെന്ന് ഒപിയിൽ ഉള്ള ഡോക്ടർ വന്നു ബിപി നോക്കി ..ഉടൻ ‘അമ്മ പറഞ്ഞു വെള്ളം കുടിക്കണമെന്ന് അവൾ ഓടിച്ചെന്നു നേഴ്സിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കൊടുത്തു ..ഒരു ഗ്ലാസ് വെള്ളം മുഴുവൻ ‘അമ്മ കുടിച്ചു ..ബ്ലീഡിങ് ഉണ്ട് ബിപി കുറവാണ് നിങ്ങൾ പുറത്തിരിക്കു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ‘അമ്മ അവളുടെ നേരെ നോക്കി അവൾ ഡോക്ടറോട് പറഞ്ഞു എന്നെ കൂടെ വരുവാൻ അനുവദിക്കണം .. ഡോക്ടർ ഒന്ന് നോക്കി എന്നിട്ടു തലയാട്ടി .
‘അമ്മ ബഹളം വക്കാനും കൈകാലുകൾ അടിക്കാനും തുടങ്ങിയതിനാലാകം മയങ്ങാനുള്ള മരുന്ന് നൽകി .ചേട്ടൻ പിന്നെ എല്ലാവരെയും വിളിച്ചു പറയലുകളായി അവിടുന്നും ഇവിടുന്നും ബന്ധുക്കൾ ഓടിയെത്തിത്തുടങ്ങി. പിന്നെ അവരെ അവിടെ നിർത്തി .
രാത്രി പതിനൊന്നു മണി മക്കൾ ഒരു ബന്ധുവിന്റെ കൂടെ തന്നെ ..ഞങ്ങൾ വീടുവരെ പോയിവരാം എന്ന് പറഞ്ഞു വണ്ടിയിൽ കയറി ..അപ്പോൾ അവൾ എന്നോടായി പറഞ്ഞു ഇനി നമ്മുടെ ‘അമ്മ തിരിച്ചു വരില്ല ..എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല എങ്കിലും ഞാൻ പറഞ്ഞു.. യെ ഇല്ല ‘അമ്മ വരും..ഞങ്ങൾ വീട്ടിലെത്തി മക്കൾ കാത്തിരിക്കുന്നു.ഒന്ന് കുളിച്ചു അൽപനേരം ഒന്ന് കിടന്നു ഏതാണ്ട് നാലുമണിയായപ്പോൾ ‘അമ്മ മരിച്ചു എന്ന ഫോൺകാൾ ..ഒന്ന് പതറി എങ്കിലൂം വേഗം റെഡി ആയി വണ്ടിയിൽ കയറി ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ..
അവിടുത്തെ നടപടികളെല്ലാം പൂർത്തിയാക്കി ഞങ്ങൾ ഞങ്ങളുടെ അമ്മയെ അച്ഛന്റെ നെഞ്ചിൽത്തന്നെ അടക്കി .ഇന്ന് കക്ഷി വഴക്കു കാരണം അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ ഓർമ്മ ദിവസം ശവകൂടിരത്തിൽ ഒരു മെഴുകു തിരി കത്തിക്കണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണം ..
ചാച്ചൻ മരിച്ചതിനു ശേഷം ഞങ്ങൾ വരുന്നുണ്ട് എന്ന് പറഞ്ഞാൽ പടിവാതിക്കൽ മിഴികളൂന്നി ‘അമ്മ നിൽക്കുമായിരുന്നു .. ആ ദിവസം വണ്ടിയുടെ ഒച്ച കേൾക്കുമ്പോൾ ‘അമ്മ ഓടിയെത്തുമായിരുന്നു പടിവാതിക്കലിലേക്ക് ..ഇന്ന് അനാഥമായ ആ പടിവാതിക്കൽ .. ഞങ്ങളുടെ വരവും നോക്കി ‘അമ്മ കാത്തിരിപ്പുണ്ടാകും ..എങ്കിലും അങ്ങോട്ടേക്ക് ഓടിയെത്താൻ മനസ്സു കൊതിക്കും ..
പിന്നീട് പലവട്ടം ഞങൾ ഓടിയെത്തുമായിരുന്നു .അപ്പോഴൊക്കെ ‘അമ്മ അവിടെ കാത്തിരിക്കുന്നതായി അനിഭവപ്പെടുമായിരുന്നു …ഇപ്പോൾ അവിടം ശൂന്യമാണ് .. വല്ലാത്ത ശൂന്യത തളംകെട്ടി നിൽക്കുന്ന വീട്. അമ്മയുടെ കല്ലറക്കു മുൻപിൽ കണ്ണുനീർ പൂക്കൾ വിതറട്ടെ .ഓർമ്മകളുടെ ഈ ഏഴ് വർഷങ്ങൾ .(എൻ . ബി .ഹർത്താലുകൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ..വേറെ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് മനുഷ്യരെ ബുദ്ധിമുട്ടിക്കാതെ .)