ചിലവ്: ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവും ഇളയിടത്തുകുന്നേല്‍(വഞ്ചിക്കാട്ട്) പരേതനായ അഗസ്റ്റിന്റെ ഭാര്യയുമായ ത്രേസ്യാമ്മ(82) നിര്യാതയായി. സംസ്‌കാരം (ജൂലൈ 12)ഉച്ചകഴിഞ്ഞ് മൂന്നിന് ചിലവ് ക്രിസ്തുരാജ് പള്ളിയില്‍. പരേത പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ (പൂവത്തുങ്കല്‍)കുടുംബാംഗം. മക്കള്‍: മാത്യു(സോബി),സിസ്റ്റര്‍ കൃപ സിഎസ്എന്‍(അലഹബാദ്), ജോസ്(ജോബ്) നെയ്യശേരി, ജേക്കബ് (കരുവഞ്ചാല്‍), ഫാ.ജോണ്‍സണ്‍ ഇളയിടത്തുകുന്നേല്‍ ഒ.കാം.(കറുകടം,കോതമംഗലം), സിന്‍സി (ബംഗളൂരു), സെലിന്‍ (കാഞ്ഞങ്ങാട്), ലിറ്റി (മണിപ്പാല്‍ ഹോസ്പിറ്റല്‍(ഗോവ), സിജി(യുഎസ്എ). മരുമക്കള്‍: മേരി കളപ്പുരയ്ക്കല്‍(കോടിക്കുളം), സോളി നെടുംപുറത്ത്(ആയവന), മോളി കുറ്റിയാനിക്കല്‍ (കുന്നോന്നി), ജോളി നെടുമറ്റം അയര്‍ക്കുന്നം (ബംഗളൂരു), മാത്യൂസ് കിഴക്കേപറമ്പില്‍ (കാഞ്ഞങ്ങാട്), മാത്യു താന്നിക്കല്‍ (കുര്യനാട്), ജിന്‍സ്‌മോന്‍ പി. സക്കറിയ, പെരുമ്പിള്ളിപാറയില്‍ വഴിത്തല (യുഎസ്എ).

By ivayana